മലയാളി പ്രതിരോധ താരം റിനോ ആന്റോ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി പ്രതിരോധ താരം റിനോ ആന്റോ ടീം വിട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണില്‍ റിനോയുടെ സേവനം കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കില്ല.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി പ്രതിരോധ താരം റിനോ ആന്റോ ടീം വിട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണില്‍ റിനോയുടെ സേവനം കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കില്ല. ഫെയ്സ്ബുക്കിലൂടെയാണ് ക്ലബ്ബ് വിടുന്ന കാര്യം പറത്തുവിട്ടത്.
മൂന്ന്, നാല് സീസണില്‍ റിനോ ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞിരുന്നു. മനോഹരമായ രണ്ട് സീസണ്‍ സമ്മാനിച്ച ബ്ലാസ്റ്റേഴ്സിനോട് ഗുഡ്ബൈ എന്ന് റിനോ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മികച്ച താരങ്ങളേയും പരിശീലകരെയും പരിചയപ്പെടാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് പറഞ്ഞ റിനോ എല്ലാ സന്ദര്‍ഭത്തിലും കൂടെ നിന്ന ആരാധകരുടെ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കാനും മറന്നില്ല.
തന്റെ ജീവിതത്തിലും കരിയറിലും ബ്ലാസ്റ്റേഴ്സ് പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നുവെന്നും ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും റിനോ കൂട്ടിച്ചേര്‍ത്തു. അതേസമയം അടുത്ത സീസണില്‍ ഏത് ടീമിലേക്കാണ് പോകുന്നത് എന്നതിനെ കുറിച്ച് റിനോ വ്യക്തമാക്കിയിട്ടില്ല. മുന്‍ ക്ലബ്ബായ ബംഗളുരു എഫ്സിയിലേക്ക് താരം മടങ്ങുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.
What's Your Reaction?