അടിയന്തിര സാഹചര്യങ്ങളിൽ ഭിന്നശേഷിക്കാർക്ക് ആവശ്യമായ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുന്ന പരിരക്ഷ പദ്ധതിക്ക് ജില്ലയിൽ തുടക്കം
അടിയന്തിര സാഹചര്യങ്ങളിൽ ഭിന്നശേഷിക്കാർക്ക് ആവശ്യമായ ശ്രദ്ധയും പരിചരണവും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പരിരക്ഷ പദ്ധതിക്ക് തുടക്കം. മന്ത്രിസഭാ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടറേറ്റ് പ്ലാനിംഗ് ഹാളിൽ മന്ത്രി കെ.കെ. ശൈലജ നടത്തി.
കാക്കനാട്: അടിയന്തിര സാഹചര്യങ്ങളിൽ ഭിന്നശേഷിക്കാർക്ക് ആവശ്യമായ ശ്രദ്ധയും പരിചരണവും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പരിരക്ഷ പദ്ധതിക്ക് തുടക്കം. മന്ത്രിസഭാ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടറേറ്റ് പ്ലാനിംഗ് ഹാളിൽ മന്ത്രി കെ.കെ. ശൈലജ നടത്തി. ഒറ്റപ്പെട്ടവരും അലഞ്ഞു തിരിയുന്നവരുമായ അംഗപരിമിതർക്ക് വൈദ്യ പരിശോധന, ഭക്ഷണം, വസ്ത്രം, ആസിഡ് ആക്രമണത്തിലോ മറ്റുതരത്തിലോ ഗുരുതരമായി പൊള്ളലേറ്റവർക്ക് ചികിത്സ, പ്രകൃതി ദുരന്തത്തിനിരയാക്കുന്ന അംഗപരിമിതർക്ക് അടിയന്തിര വൈദ്യസഹായം, ഭക്ഷണം. ജീവനോ സ്വത്തിനോ അപകടമുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തിര പരിരക്ഷ തുടങ്ങിയ കരുതലുകളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പരിചാരകർ ആരുമില്ലാത്തപക്ഷം ഒരു കെയർ ഗിവറെ നിയോഗിക്കാനും പദ്ധതിയുണ്ട്. നടത്തിപ്പിലേക്ക് അഞ്ചു ലക്ഷം രൂപ വീതം ജില്ലകൾക്ക് നൽകും.
What's Your Reaction?