ഒരുകോടിയിലേറെ രൂപ നല്‍കിയില്ല; മോന്‍സനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമ
ചടങ്ങുകള്‍ സംഘടിപ്പിച്ചതിന്റെ ഭാഗമായി മോന്‍സന്‍ മാവുങ്കല്‍ ഒരു കോടിയിലേറെ രൂപ നല്‍കാനുണ്ടെന്ന് ഈവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമ ജോയ്‌സ് ജോസഫ്. മോന്‍സനെതിരെ ക്രൈബ്രാഞ്ചിന് പരാതി നല്‍കാനാണ് തീരുമാനം. അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹം നടത്തിയത് ജോയ്‌സ് ജോസഫിന്റെ ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനമായിരുന്നു.
ചടങ്ങുകള്‍ സംഘടിപ്പിച്ചതിന്റെ ഭാഗമായി മോന്‍സന്‍ മാവുങ്കല്‍ ഒരു കോടിയിലേറെ രൂപ നല്‍കാനുണ്ടെന്ന് ഈവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമ ജോയ്‌സ് ജോസഫ്. മോന്‍സനെതിരെ ക്രൈബ്രാഞ്ചിന് പരാതി നല്‍കാനാണ് തീരുമാനം. അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹം നടത്തിയത് ജോയ്‌സ് ജോസഫിന്റെ ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനമായിരുന്നു. മോന്‍സന്‍ മാവുങ്കലിന്റെ നിര്‍ദേശപ്രകാരം പത്തിലധികം ചടങ്ങുകളാണ് ചങ്ങനാശ്ശേരി സ്വദേശിയായ ജോയ്‌സ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം നടത്തിയത്. 2018-ല്‍ ചേര്‍ത്തലയില്‍ വിവാഹ ചടങ്ങായിരുന്നു ആദ്യ ഈവന്റ്. ഇതിന്റെ തുക പൂര്‍ണമായും ലഭിച്ചു. അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹത്തിന് 7 ലക്ഷം രൂപയാണ് ചെലവായത്. ഈ തുകയും മോന്‍സന്‍ നല്‍കി.
എന്നാല്‍ പിന്നീട് നടത്തിയ പല ചടങ്ങുകളുടെയും പണം ലഭിച്ചിട്ടില്ലെന്നാണ് ജോയ്‌സ് ജോസഫ് പറയുന്നത്. പ്രവാസി മലയാളി ഫെഡറേഷന്റെ 2019-ല്‍ കൊച്ചിയില്‍ നടത്തിയ ചടങ്ങിന്റെയും പണം നല്‍കിയിട്ടില്ല. പുരാവസ്തുക്കള്‍ വിറ്റ കോടിക്കണക്കിന് രൂപ പണം വിദേശത്ത് നിന്ന് ലഭിയ്ക്കാനുണ്ട്. ഇത് കിട്ടുബോള്‍ പണം നല്‍കാന്നാണ് മോന്‍സന്‍ ജോയ്‌സിന് നല്‍കിയിരുന്നു ഉറപ്പ്. എന്നാല്‍ പിന്നീട് പണം കബളിപ്പിയ്ക്കുകയായിരുന്നു. പരിപാടികള്‍ സംഘടിപ്പിച്ച ശേഷം തുക നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇത് നടത്തിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വക്കീല്‍ നോട്ടീസ് അയയ്ക്കാനും ജോയ്‌സ് തീരുമാനിച്ചിട്ടുണ്ട്.
What's Your Reaction?