സാമ്പത്തിക ശാസ്ത്ര നൊബേൽ ഇന്ത്യൻ വംശജനും ഭാര്യയും ഉള്‍പ്പെടെ മൂന്നു പേർക്ക്
2019ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ ഇന്ത്യൻ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത്ത് ബാനർജിക്കും ഭാര്യ ഫ്രഞ്ച്–യുഎസ് സ്വദേശിയായ എസ്തർ ഡുഫ്ലോയ്ക്കും യുഎസ് സ്വദേശി മൈക്കിൾ ക്ലമർക്കും.
2019ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ ഇന്ത്യൻ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത്ത് ബാനർജിക്കും ഭാര്യ ഫ്രഞ്ച്–യുഎസ് സ്വദേശിയായ എസ്തർ ഡുഫ്ലോയ്ക്കും യുഎസ് സ്വദേശി മൈക്കിൾ ക്ലമർക്കും. ആഗോള ദാരിദ്രനിർമാജനത്തിനുള്ള പുതിയ പരീക്ഷണ പദ്ധതികൾക്കാണ് പുരസ്കാരം. സാമ്പത്തിക ശാസ്ത്ര നൊബേല്‍ ലഭിക്കുന്ന ആദ്യ ദമ്പതികള്‍ എന്ന റെക്കോര്‍ഡും ഇവര്‍ക്കു സ്വന്തമായി.
ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനാണ് അഭിജിത്ത് ബാനർജി. കൊൽക്കത്ത സ്വദേശിയായ അഭിജിത്ത് അമേരിക്കയിലെ മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. ന്യായ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിൽ കോൺഗ്രസിനെ സഹായിച്ചിട്ടുണ്ട്. 1961-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ചാറ്റര്‍ജി സൗത്ത് പോയിന്റ് സ്‌കൂളിലും പ്രസിഡന്‍സി കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1983-ല്‍ ജെഎന്‍യുവില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം 1988-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡി സ്വന്തമാക്കി.
What's Your Reaction?