ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കേണ്ടെന്നു സുപ്രീംകോടതി
ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിനെ തിഹാർ ജയിലേക്കു അയക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. തനിക്ക് 74 വയസുണ്ടെന്നും ഇക്കാരണത്താല്‍ സംരക്ഷണം നല്‍കണമെന്നും വീട്ടുതടങ്കല്‍ പരിഗണിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം പരിഗണിച്ചതിനു ശേഷമാണ് തീരുമാനം. വീട്ടുതടങ്കല്‍ എന്ന ആവശ്യം തള്ളിയ കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ ഇളവ് അനുവദിക്കുകയായിരുന്നു.
ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി വ്യാഴാഴ്ച വരെ സുപ്രീം കോടതി നീട്ടി. ഇടക്കാല ജാമ്യത്തിനു വേണ്ടി വിചാരണ കോടതിയെ സമീപിക്കാന്‍ ചിദംബരത്തിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വ്യക്തികളെ ഇങ്ങനെ അപമാനിക്കാനാകില്ലെന്നും ചിദംബരത്തെ തിഹാർ ജയിലിൽ അയക്കരുതെന്നും ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞു സിബിഐ പ്രത്യേക കോടതിക്കു മുന്നില്‍ ഇക്കാര്യം അവതരിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നു ജസ്റ്റിസുമാരായ ഭാനുമതി, എ.എ.ബൊപ്പണ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ നാടകീയമായി സിബിഐ അറസ്റ്റ് ചെയ്തത്. 11 ദിവസമായി സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തെ ഡല്‍ഹിയിലെ സിബിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ സ്യൂട്ട് റൂമിലാണ് പാര്‍പ്പിച്ചിരിക്കുന്നത്
What's Your Reaction?