സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം

Jun 11, 2024 - 14:37
 0
സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകളിൽ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷായും വിദേശകാര്യ മന്ത്രിയായി എസ് ജയശങ്കറും പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങ്ങും തുടരും. ഉപരിതല ഗതാഗതം നിതിൻ ഗഡ്കരിക്കും ധനകാര്യം നിർമല സീതാരാമനും തന്നെ ലഭിച്ചു. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡക്കാണ് ആരോഗ്യവകുപ്പ്.

കേരളത്തിൽനിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം - പ്രകൃതിവാതകം വകുപ്പുകളും ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളുമാണ് ലഭിച്ചത്. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 5 സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്.

കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും

രാജ്നാഥ് സിങ്- പ്രതിരോധം

അമിത് ഷാ- ആഭ്യന്തരം, സഹകരണം

നിതിൻ ഗഡ്കരി- ഉപരിതല ഗതാഗതം

ജെ പി നഡ്ഡ - ആരോഗ്യം, കുടുംബക്ഷേമം, രാസവളം

ശിവരാജ് സിങ് ചൗഹാൻ- കൃഷി, ഗ്രാമവികസനം

നിർമല സീതാരാമൻ- ധനകാര്യം, കോർപറേറ്റ് അഫയേഴ്സ്

എസ് ജയശങ്കർ - വിദേശകാര്യം

മനോഹർ ലാൽ ഖട്ടർ- ഊർജം, നഗരകാര്യം, ഹൗസിങ്

എച്ച് ഡി കുമാരസ്വാമി- ഉരുക്ക്, ഖന വ്യവസായം

പീയുഷ് ഗോയൽ- വാണിജ്യം, വ്യവസായം

ധർമ്മേന്ദ്ര പ്രധാൻ- വിദ്യാഭ്യാസം

ജിതൻ റാം മാഞ്ചി- ചെറുകിട വ്യവസായം

രാജീവ് രഞ്ജൻ സിങ് (ലാലൻ സിങ്)- പഞ്ചായത്തീരാജ്, ഫിഷറീസ്, മൃഗ സംരക്ഷണം, ക്ഷീരവികസനം

സർബാനന്ദ സോനോവാൾ- തുറമുഖം, ഷിപ്പിങ്, ജലം

ഡോ. വീരേന്ദ്ര കുമാർ- സാമൂഹ്യനീതി, എംപവർമെന്റ്

കിഞ്ഞാരപ്പ് രാം മോഹൻ നായിഡു- വ്യോമയാനം

പ്രൾഹാദ് ജോഷി- ഭക്ഷ്യം, ഉപഭോക്തൃകാര്യം, പൊതുവിതരണം

ജുവൽ ഓറം- പട്ടികവർഗം

ഗിരിരാജ് സിങ്- ടെക്സ്റ്റൈൽസ്

അശ്വിനി വൈഷ്ണവ്- റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണം, ഐടി

ജ്യോതിരാദിത്യ സിന്ധ്യ- ടെലികോം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

ഭൂപേന്ദർ യാദവ്- പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം

ഗജേന്ദ്ര സിഖ് ഷെഖാവത്ത് - സാംസ്കാരികം, ടൂറിസം

അന്നപൂർണ ദേവി- വനിത, ശിശുക്ഷേമം

കിരൺ റിജിജു- പാർലമെന്ററി കാര്യം, ന്യൂനപക്ഷ ക്ഷേമം

ഹർദീപ് സിങ് പുരി- പെട്രോളിയം, പ്രകൃതിവാതകം

മൻസൂഖ് മാണ്ഡവ്യ- തൊഴിൽ, യുവജനക്ഷേമം, കായികം

ജി കിഷൻ റെഡ്ഡി- കൽക്കരി, ഖനി

ചിരാഗ് പാസ്വാൻ- ഭക്ഷ്യസംസ്കരണം

സി ആർ പാട്ടീൽ- ജലശക്തി

What's Your Reaction?

like

dislike

love

funny

angry

sad

wow