Kannur University | സിലബസ് കോപ്പിയടിച്ചെന്ന് ആരോപണം; കണ്ണൂർ സർവകലാശാലയില്‍ പുതിയ വിവാദം

ബെംഗളൂരു സർവകലാശാലയുടെ ബികോം സപ്ലൈ ചെയ്ൻ മാനേജ്മെന്റ് കോഴ്സിലെ സ്റ്റോക്ക് ആന്റ് കമ്മോഡിറ്റി മാർക്കറ്റ് പേപ്പറിന്റെ സിലബസ് അതേപടി കോപിയടിച്ചതായാണ് ആരോപണം

May 12, 2022 - 23:56
 0

കണ്ണൂർ സർവകലാശാല (Kannur University ) ബിബിഎ ആറാം സെമസ്റ്റർ സിലബസ് കോപ്പിയടിച്ചതായി ആക്ഷേപം. സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് പേപ്പറിന്റെ സിലബസ് കോപ്പിയടിച്ചതായാണ് പരാതി ഉയരുന്നത്. ബെംഗളൂരു  സർവ്വകലാശാലയുടെ സിലബസ് കോപ്പിയടിച്ചെന്നാണ് പരാതി. ചോദ്യപേപ്പര്‍ ആവര്‍ത്തന വിവാദം കെട്ടടങ്ങും മുന്‍പാണ് കണ്ണൂര്‍ സര്‍വകലാശാലക്കെതിരെ പുതിയ വിവാദം തലപൊക്കുന്നത്.

ബെംഗളൂരു സർവകലാശാലയുടെ ബികോം സപ്ലൈ ചെയ്ൻ മാനേജ്മെന്റ് കോഴ്സിലെ സ്റ്റോക്ക് ആന്റ് കമ്മോഡിറ്റി മാർക്കറ്റ് പേപ്പറിന്റെ സിലബസ് അതേപടി കോപിയടിച്ചാണ് കണ്ണൂർ സർവകലാശാല ബിബിഎ ആറാം സെമസ്റ്റർ സ്റ്റോക്ക് ആന്റ് കമോഡിറ്റി മാർക്കറ്റ് എന്ന പേപ്പറിന്റെ സിലബസ് തയ്യാറാക്കി ഇരിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. പരീക്ഷയ്ക്ക് തയ്യാറെടുക്കന്നതിനിടെ ചില  വിദ്യാർത്ഥികളാണ് ഇക്കാര്യം അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

കണ്ണൂർ സർവകലാശാല സിലബസിന്റെ 5 മൊഡ്യൂകൾ അതെ പോലെ ബെംഗളൂരു സർവകലാശാല സിലബസിലുമുണ്ട്. ചോദ്യ പേപ്പർ ആവർത്തന വിവാദത്തിന്  പിന്നാലെയാണ്  സർവകലാശാലയ്ക്ക് എതിരെ  സിലബസ് കോപ്പിയടി ആരോപണവും ഉയരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow