ജീവിതത്തിലൊരിക്കലും ഇത്രയും വലിയ ആള്‍കൂട്ടത്തെ കണ്ടിട്ടില്ല; ജീവനോടെ തിരിച്ചെത്താനാകുമെന്ന് കരുതിയില്ലെന്ന് ടോവിനോ; കോഴിക്കോടിന്റെ സ്‌നേഹത്തിന് നന്ദി; ഹൈലൈറ്റ് മാളില്‍ സംഘടിപ്പിച്ചിരുന്ന തല്ലുമാലയുടെ പ്രമോഷന്‍ പരിപാടി ജനത്തിരക്ക് മൂലം റദ്ദായി

ജനത്തിരക്കില്‍ പ്രൊമോഷന്‍ പരിപാടി നടത്താനാകാതെ മടങ്ങി 'തല്ലുമാല' ടീം. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താന്‍ തീരുമാനിച്ച ഇവന്റാണ് ജനത്തിരക്ക് കാരണം മുടങ്ങിയത്.
മാളിനുള്ളിലും പുറത്തും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.അണിയറ പ്രവര്‍ത്തകര്‍ക്ക് മാളിനുള്ളിലേക്ക് പ്രവേശിക്കാന്‍ പോലും സാധിച്ചില്ല. 'ജീവനോടെ തിരിച്ച് എത്തുമോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയെന്നും, കോഴിക്കോടിന്റെ സ്‌നേഹത്തിന് നന്ദിയെന്നുമാണ്' ടൊവിനോ ശേഷം തന്റെ സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ പറഞ്ഞത്
മാളില്‍ ഇരച്ചെത്തിയ ആരാധകര്‍ കാരണം ചിത്രത്തിലെ നായകന്‍ ടൊവിനോ തോമസിനും നടന്‍ ബിനു പപ്പുവിനുമടക്കം മാളിലേക്ക് വാഹനത്തില്‍ നിന്നും കടക്കാന്‍ പോലുമായില്ല.വന്‍ ആരാധകരുടെ കൂട്ടത്തെ കണ്ട് അമ്പരന്ന ടൊവിനോ തോമസ് കാറില്‍ നിന്നും ഇന്‍സ്റ്റഗ്രാം റീല്‍സ് ഷെയര്‍ചെയ്തിരുന്നു. ജീവിതത്തിലൊരിക്കലും ഇത്രയും വലിയൊരാള്‍ക്കൂട്ടത്തെ കണ്ടിട്ടില്ലെന്ന് ടൊവിനോ തോമസ് പ്രതികരിച്ചു.
കോഴിക്കോടിന്റെ സ്നേഹത്തിന് നന്ദിയുണ്ടെന്നും പ്രമോഷന്‍ ക്യാന്‍സല്‍ ചെയ്യുകയാണെന്നും ഈ കാണുന്ന തിരക്ക് ഓഗസ്റ്റ് 12ന് തീയേറ്ററില്‍ ചിത്രമെത്തുമ്പോഴും ഉണ്ടാവുമെന്ന് കരുതുന്നതായും ടൊവിനോ പറഞ്ഞു. ഇത്രയധികം ആളുകളെ പ്രതീക്ഷിച്ചില്ലെന്നും ഇത് അതിഭീകരമായിരിക്കുവെന്നും നടന്‍ ബിനു പപ്പുവും പ്രതികരിച്ചു.
അതേസമയം സംഘടന പിഴവാണ് പരിപാടി നടക്കാതെ പോകാന്‍ കാരണമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇത്രയും ആളുകള്‍ എത്തുന്നത് മുന്‍കൂട്ടി കണ്ട് ക്രമീകരണങ്ങള്‍ നടത്തിയില്ലെന്നാണ് മാളില്‍ പരിപാടി കാണാന്‍ എത്തിയവര്‍ പറയുന്നത്. ഗംഭീര പ്രൊമോഷനാണ് ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ദുബായിലുള്‍പ്പടെ നടന്ന പ്രൊമോഷന്‍ പരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സെന്‍സറിങ് പൂര്‍ത്തിയായപ്പോള്‍ ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.
നാളെയാണ് തല്ലുമാല പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഇന്ന് ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിങ്ങിനും വന്‍ പ്രതികരണമാണ് ലഭിച്ചിരുന്നത്. മണവാളന്‍ വസിം എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോ തോമസിനൊപ്പം ഷൈന്‍ ടോം ചാക്കോയും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
What's Your Reaction?






