മുല്ലപ്പെരിയാർ ജലനിരപ്പു കുറയ്ക്കും; സുരക്ഷയാണു പ്രധാനമെന്നും കേന്ദ്രം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍നിന്നു ഘട്ടംഘട്ടമായി കുറയ്ക്കുമെന്നു കേന്ദ്രസർക്കാർ. എത്ര അടി കുറയ്ക്കണമെന്നു സാഹചര്യങ്ങള്‍ നോക്കി തീരുമാനിക്കും. നാഷനൽ ക്രൈസിസ് മാനേജ്മെന്റ് സമിതി, മുല്ലപ്പെരിയാർ സമിതി, രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ എന്നിവർ വിഡിയോ

Aug 17, 2018 - 23:44
 0
മുല്ലപ്പെരിയാർ ജലനിരപ്പു കുറയ്ക്കും; സുരക്ഷയാണു പ്രധാനമെന്നും കേന്ദ്രം

ന്യൂഡല്‍ഹി∙ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍നിന്നു ഘട്ടംഘട്ടമായി കുറയ്ക്കുമെന്നു കേന്ദ്രസർക്കാർ. എത്ര അടി കുറയ്ക്കണമെന്നു സാഹചര്യങ്ങള്‍ നോക്കി തീരുമാനിക്കും. നാഷനൽ ക്രൈസിസ് മാനേജ്മെന്റ് സമിതി, മുല്ലപ്പെരിയാർ സമിതി, രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ എന്നിവർ വിഡിയോ കോൺഫറൻസിലൂടെ യോഗം ചേർന്ന് ഇന്നു റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഈ യോഗത്തിലാണു തീരുമാനം.

ഘട്ടംഘട്ടമായി ജലനിരപ്പ് കുറയ്ക്കണമെന്ന നിലപാടിലാണ് കേന്ദ്രവും. ഇക്കാര്യം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ജനങ്ങളെ ബാധിക്കാത്ത രീതിയില്‍ വെള്ളം തുറന്നു വിടുമെന്നും ജനങ്ങളുടെയും അണക്കെട്ടിന്റെയും സുരക്ഷയാണു പ്രധാനമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. രക്ഷാ പ്രവർത്തനങ്ങൾ ഉന്നത‌തലത്തില്‍ നരീക്ഷിക്കുന്നുണ്ടെന്നും കാബിനറ്റ് സെക്രട്ടറി തന്നെ നേതൃത്വം നൽകുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ജലനിരപ്പ് സുപ്രീംകോടതി അനുവദിച്ച പരിധിയായ 142 അടിക്കു മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഇടുക്കി സ്വദേശി റസല്‍ ജോയിയാണു ഹർജി സമർപ്പിച്ചത്. ഹര്‍ജി ഇന്നു രണ്ടു മണിക്കു വീണ്ടും പരിഗണിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow