ഇറാനിൽ അമിനിയുടെ കബറിൽ തടിച്ചുകൂടി ആയിരങ്ങൾ; പൊലീസ് വെടിവയ്പ്, അറസ്റ്റ്
ഇറാനിൽ മതപൊലീസിന്റെ കസ്റ്റഡിയിൽ മരിച്ച 22 വയസ്സുകാരി മഹ്സ അമിനിയുടെ 40–ാം ചരമദിനം ആചരിക്കാൻ കുർദ് പട്ടണമായ സാക്വസിലെ അവരുടെ കബറിൽ തടിച്ചുകൂടിയ പതിനായിരത്തോളം പേർക്കെതിരെ പൊലീസ് വെടിവച്ചു. ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തു.
ഇറാനിൽ മതപൊലീസിന്റെ കസ്റ്റഡിയിൽ മരിച്ച 22 വയസ്സുകാരി മഹ്സ അമിനിയുടെ 40–ാം ചരമദിനം ആചരിക്കാൻ കുർദ് പട്ടണമായ സാക്വസിലെ അവരുടെ കബറിൽ തടിച്ചുകൂടിയ പതിനായിരത്തോളം പേർക്കെതിരെ പൊലീസ് വെടിവച്ചു. ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തു.
‘ഏകാധിപത്യം തുലയട്ടെ,’ ‘സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങളുമായി ശിരോവസ്ത്രം ഊരി വീശി നൂറുകണക്കിനു സ്ത്രീകൾ രോഷം പ്രകടമാക്കി. ഇറാനിലെ മറ്റു നഗരങ്ങളിലും അമിനി അനുസ്മരണ ചടങ്ങ് നടന്നു. പലയിടത്തും പ്രക്ഷോഭകരും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് കോളജുകൾക്കും സർവകലാശാലകൾക്കും അവധി നൽകിയിരുന്നു.
ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കാതിരുന്നതിന് അറസ്റ്റിലായ അമിനി കഴിഞ്ഞ മാസം 16ന് മരിച്ചതിനെ തുടർന്ന് ഇറാനിലെങ്ങും തുടരുന്ന പ്രക്ഷോഭത്തിൽ ഇതുവരെ 250ലേറെ പേർ കൊല്ലപ്പെട്ടു. അറസ്റ്റിലായ അറുന്നൂറോളം പേരുടെ വിചാരണ ഈയാഴ്ച ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
OMG!
What a tear - jerking sight!
Thousands of people walking to visit #MahsaAmini ‘s tomb on the 40th day of her loss.
Khamenei should be scared of these people, these glorious spectacular people. pic.twitter.com/5oTOiCUzAw — Cassandan (@IranReportsNow) October 26, 2022
English Summary: Iran security forces open fire as thousands mourn Mahsa Amini
What's Your Reaction?