ഇലക്ട്രോണിക് മാധ്യമ പരസ്യത്തിന് മാത്രമായി മോദി ചിലവഴിച്ചത് 1600 കോടിയെന്ന് കേന്ദ്രം ലോക്സഭയില്‍

കഴിഞ്ഞ മൂന്ന്​ വർഷത്തിനിടെ ഇലക്​ട്രോണിക്​ മാധ്യമങ്ങളിൽ പരസ്യം ചെയ്യാനായി കേന്ദ്രസർക്കാർ ചിലവഴിച്ചത്​ 1600 കോടിയെന്ന് കേന്ദ്ര മന്ത്രി രാജ്യവർധൻ റാത്തോഡ്​ ലോക്​സഭയിൽ അറിയിച്ചു . വിവിധ സർക്കാർ പരിപാടികളുടെ പ്രചാരണ കാമ്പയിനും പദ്ധതികൾ

Jul 28, 2018 - 02:26
 0
ഇലക്ട്രോണിക് മാധ്യമ പരസ്യത്തിന് മാത്രമായി മോദി ചിലവഴിച്ചത് 1600 കോടിയെന്ന് കേന്ദ്രം ലോക്സഭയില്‍

കഴിഞ്ഞ മൂന്ന്​ വർഷത്തിനിടെ ഇലക്​ട്രോണിക്​ മാധ്യമങ്ങളിൽ പരസ്യം ചെയ്യാനായി കേന്ദ്രസർക്കാർ ചിലവഴിച്ചത്​ 1600 കോടിയെന്ന് കേന്ദ്ര മന്ത്രി രാജ്യവർധൻ റാത്തോഡ്​ ലോക്​സഭയിൽ അറിയിച്ചു . വിവിധ സർക്കാർ പരിപാടികളുടെ പ്രചാരണ കാമ്പയിനും പദ്ധതികൾ സംബന്ധിച്ചബോധവത്​കരണത്തിനുമായുള്ള പരസ്യങ്ങൾക്കാണ്​​ ഇത്രയും തുക ചെലവഴിച്ചതെന്നാണ് വിശദീകരണം.  പത്തുമാസം മുന്‍പ് വിവരാവകാശ രേഖ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞ തുകയേക്കാള്‍ കുറവാണ് നിലവില്‍ ലോക്സഭയില്‍ പറഞ്ഞ തുക എന്ന പൊരുത്തക്കേട് നിലനില്‍ക്കുന്നുണ്ട്.

അധികാരത്തിലേറിയ ശേഷം മൂന്നര വര്‍ഷംകൊണ്ട്  2017 ഒക്ടോബര്‍ വരെ മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 3,755 കോടി രൂപ ചിലവഴിച്ചത് വിവരാവകാശ നിയമപ്രകാരം  നേരത്തെ പുറത്തുവന്നിരുന്നു.ഏപ്രില്‍ 2014 മുതല്‍ 2017 വരെയുള്ള കാലത്ത് ഇലക്ട്രോണിക്-അച്ചടി മാധ്യമങ്ങള്‍ക്കും വാതില്‍പുറ പരസ്യങ്ങള്‍ക്കുമായി 37,54,06,23,616 രൂപ ചിലവഴിച്ചതായാണ് വിവരാവകാശ രേഖ വ്യക്തമാക്കിയിരുന്നത്. നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ രാംവീര്‍ തന്‍വാര്‍ നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഈ മറുപടി നല്‍കിയത്. ഇതില്‍ റേഡിയോ, സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍, എസ്എംഎസ് എന്നിങ്ങനെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി മാത്രം 1,656 കോടി രൂപയുടെ പരസ്യങ്ങളാണ് നല്‍കിയത്. എന്നാല്‍ നിലവില്‍ രാത്തോഡ് ലോക്സഭയില്‍ പറഞ്ഞ കണക്കിലെ തുക ഇത്രപോലും വരുന്നില്ല.
അച്ചടിമാധ്യമങ്ങളിലൂടെ 1,698 കോടിയുടെ പരസ്യങ്ങളും ഹോര്‍ഡിങ്‌സ്, പോസ്റ്ററുകള്‍, ലഖുലേഖകള്‍, കലണ്ടറുകള്‍ തുടങ്ങിയവയിലൂടെ 399 കോടി രൂപയുടെ പരസ്യങ്ങളുമാണ് നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ പ്രധാനപ്പെട്ട പല പദ്ധതികള്‍ക്കും പല മന്ത്രാലയങ്ങള്‍ക്കും നീക്കിവയ്ക്കുന്ന ആകെ തുകയേക്കാള്‍ കൂടുതലാണ് ഈ തുക. മലിനീകരണ നിയന്ത്രണത്തിന് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സര്‍ക്കാര്‍ ചിലവഴിച്ചത് 56.8 കോടി മാത്രമാണ്. 2016ല്‍ രാംവീര്‍ തന്‍വാറിന് ലഭിച്ച ഒരു വിവരാവകാശ രേഖ പ്രകാരം 2014 ജൂണിനും 2016 ആഗസ്തിനുമിടയില്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെ നേട്ടങ്ങള്‍ പരസ്യംചെയ്യുന്നതിനു മാത്രം ചിലവഴിച്ചത് 1,100 കോടി രൂപയാണ്. 2015 ജൂലൈ വരെയുള്ള കാലത്ത് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ പരസ്യം പത്രങ്ങളില്‍ നല്‍കുന്നതിന് ചിലവഴിച്ചത്‌ 8.5 കോടി രൂപയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow