റഫാലിൽ മോദിയെ കുരുക്കാൻ കോൺഗ്രസ്; റിലയൻസിന് 30,000 കോടി

റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ ആക്രമണം ശക്തമാക്കി കോൺഗ്രസ്. കരാർ ഇനത്തിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനു 30,000 കോടി രൂപയുടെ കരാറാണു ലഭിച്ചതെന്നു കോൺഗ്രസ് ആരോപിച്ചു. പ്രതിരോധ മേഖലയിൽ സ്വകാര്യ കമ്പനിക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന

Jul 28, 2018 - 02:20
 0
റഫാലിൽ മോദിയെ കുരുക്കാൻ കോൺഗ്രസ്; റിലയൻസിന് 30,000 കോടി

ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ ആക്രമണം ശക്തമാക്കി കോൺഗ്രസ്. കരാർ ഇനത്തിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനു 30,000 കോടി രൂപയുടെ കരാറാണു ലഭിച്ചതെന്നു കോൺഗ്രസ് ആരോപിച്ചു. പ്രതിരോധ മേഖലയിൽ സ്വകാര്യ കമ്പനിക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന കരാറാണിത്. Click Here

സ്വന്തമായി സ്ഥലമോ കെട്ടിടമോ പോലുമില്ലാത്ത അവസ്ഥയിലാണു റിലയൻസിനു കരാർ നൽകിയത്. ഇന്ത്യയും ഫ്രാൻസും തമ്മിൽ കരാർ ഒപ്പിടുന്നതിനു രണ്ടാഴ്ച മുൻപാണു റിലയൻസ് ഡിഫൻസ് സ്ഥാപിച്ചത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽനിന്നു കരാർ റിലയൻസിനു നൽകിയത് എന്തിനെന്നു മോദിയും പ്രതിരോധ മന്ത്രിയും വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow