കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്‍റെ ചിറക് മോദി അരിയുന്നു, കേന്ദ്ര ഫണ്ട് പകുതിയാക്കി വെട്ടിക്കുറച്ചു

ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്ള തുകയേക്കാള്‍ കുറവ് കേന്ദ്ര വിഹിതം അനുവദിച്ചുകൊണ്ട് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന്‍റെ ചിറക് അരിയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.

Jul 28, 2018 - 02:37
 0
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്‍റെ ചിറക് മോദി അരിയുന്നു, കേന്ദ്ര ഫണ്ട് പകുതിയാക്കി വെട്ടിക്കുറച്ചു

ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്ള തുകയേക്കാള്‍ കുറവ് കേന്ദ്ര വിഹിതം അനുവദിച്ചുകൊണ്ട് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന്‍റെ ചിറക് അരിയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ വിദ്യാലയ അഡ്മിഷനുവേണ്ടി മാതാപിതാക്കള്‍ കോടതിവരെ കേറുകയും ചെയ്യുന്ന തരത്തില്‍ പിണറായി  സര്‍ക്കാറിനു കീഴില്‍  കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗംഗണ്യമായ പുരോഗതി കൈവരിച്ച ഘട്ടത്തിലാണ് കേന്ദ്രബജറ്റില്‍   413 കോടി രൂപ വകയിരുത്തിയ തുക 206.06 കോടിരൂപ മാത്രമായി കേന്ദ്രം ചുരുക്കിയത്.

പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനുള്ള സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനങ്ങൾക്ക‌് അനുവദിക്കുന്ന പദ്ധതിവിഹിതം രാഷ്ട്രീയലക്ഷ്യങ്ങളോടെ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചപ്പോള്‍ കേരളത്തിനും കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാര്‍ അധികാരമേറ്റ കര്‍ണാടകയ്ക്കും മാത്രമാണ് നഷ്ടം സംഭവിച്ചത്. ബജറ്റിൽ കാര്യമായ മാറ്റംവരുത്താതെ യുപിക്ക‌് 4773.10 കോടിയും രാജസ്ഥാന‌് 2717.18 കോടിയും മധ്യപ്രദേശിന‌് 2406.60 കോടിയും  തമിഴ‌്നാടിന‌് 1422 കോടിയും അനുവദിച്ചു.  ബിജെപി പുതുതായി ഭരണത്തിലെത്തിയ ത്രിപുരയ്ക്ക‌ും മുൻ വർഷങ്ങളെ അപേക്ഷിച്ച‌് ഫണ്ടിൽ വൻവർധന വരുത്തി.

സംസ്ഥാനത്തിന്റെ ആവശ്യം കണക്കിലെടുക്കുമ്പോൾ കേന്ദ്രബജറ്റില്‍   വകയിരുത്തിയ 413 കോടി രൂപ തന്നെ  തുക പരിമിതമെന്നിരിക്കെയാണ‌് ഇപ്പോൾ അതും വെട്ടിക്കുറച്ചത‌്. സൗജന്യ പുസ്തകം, യൂണിഫോം, പെൺകുട്ടികൾക്ക‌് ആയോധന വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, ടീച്ചർ ട്രെയ‌്നിങ‌് തുടങ്ങി 38 ഇനങ്ങൾക്കായി 1941.10 കോടിയുടെ പദ്ധതികളാണ‌് സംസ്ഥാനം ആവിഷ്കരിച്ചത‌്.  ഇതനുസരിച്ച‌് കേന്ദ്രത്തിന‌് പദ്ധതി റിപ്പോർട്ട‌് സമർപ്പിച്ചു. എന്നാൽ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക‌് വൻതുക പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ കേരളത്തെ പാടെ തഴഞ്ഞാണ‌് 413 കോടിമാത്രം ആദ്യം പ്രഖ്യാപിച്ചത‌്.

വിസ്തൃതിയിലും ജനസംഖ്യയിലും ബഹുദൂരം പിന്നിലായിരുന്ന ഗോവ മാത്രമാണ‌് കേരളത്തിന‌് പിന്നിലുണ്ടായിരുന്നത‌്. ഇതിന‌ുശേഷം  മെയ‌് പത്തിന‌് പദ്ധതി അംഗീകാരത്തിനായി ന്യൂഡൽഹിയിൽ ചേർന്ന യോഗത്തിൽ  സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ വീണ്ടും ശക്തമായി ഉന്നയിച്ചു.  ഗൗരവമായി പരിഗണിക്കാമെന്ന‌് ഉറപ്പുനൽകിയ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാനത്തിന‌് 730 കോടി രൂപ അനുവദിക്കാമെന്ന‌് ഉറപ്പ‌ും നൽകി.ഇതെല്ലാം അവഗണിച്ചാണ‌് ഇപ്പോൾ നേരത്തെ പ്രഖ്യാപിച്ച 413 കോടിയെന്നത‌്  നേർപകുതിയിലും താഴെയാക്കിയത‌്.

അഞ്ച‌് വർഷംമുമ്പ‌്  സർവശിക്ഷാ അഭിയാൻ (എസ‌്എസ‌്എ) പദ്ധതിക്ക‌്  മാത്രമായി 230 കോടിയിലേറെയാണ‌് വാർഷിക ഫണ്ട‌് ലഭിച്ചിരുന്നത‌്. കഴിഞ്ഞ വർഷംമുതൽ എസ‌്എസ‌്എ, ആർഎംഎസ‌്എ പദ്ധതികൾ ഏകോപിപ്പിച്ച‌് സമഗ്രശിക്ഷാ അഭിയാനായി നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ വിഹിതം 183.09 കോടിയായി വെട്ടിക്കുറച്ചു.  അതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിട്ടും സമീപനം മാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow