വ്യാജരേഖകളുണ്ടാക്കി വാങ്ങിയത് അഞ്ച് ബെന്‍സ് കാറുകള്‍; 2.18 കോടിയുടെ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
വ്യാജ രേഖകളുണ്ടാക്കി കാറുകള്‍ വാങ്ങിക്കൂട്ടിയ യുവാവ് അറസ്റ്റില്‍. സാമ്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് പണം തട്ടി അഞ്ച് ബെന്‍സ് കാറുകള്‍ വാങ്ങി പ്രമോദ് സിംഗാണ് അറസ്റ്റിലായത്.
വ്യാജ രേഖകളുണ്ടാക്കി കാറുകള്‍ വാങ്ങിക്കൂട്ടിയ യുവാവ് അറസ്റ്റില്‍. സാമ്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് പണം തട്ടി അഞ്ച് ബെന്‍സ് കാറുകള്‍ വാങ്ങി പ്രമോദ് സിംഗാണ് അറസ്റ്റിലായത്.
2018ലാണ് പ്രമോദിനെതിരെ പണമിടപാട് നടത്തുന്ന സ്ഥാപനം പോലീസിന് പരാതി നല്‍കിയത്. ഒരു മേഴ്‌സിഡസ് ബെന്‍സ് കാര്‍ വാങ്ങുന്നതിനായി പ്രമോദ് സിങ് 27.5 ലക്ഷം രൂപ വായ്പ എടുക്കുകയും തുടക്കത്തില്‍ ആദ്യ മാസങ്ങളിലെല്ലാം തന്നെ പ്രമോദ് കൃത്യമായി തവണകള്‍ തിരിച്ചടച്ചിരുന്നു. ഇങ്ങനെ സ്ഥാപനത്തിന്റെ വിശ്വാസ്യത നേടിയ ഇയാള്‍ നാല് വായ്പകള്‍ കൂടി ഇതേ സ്ഥാപനത്തില്‍ നിന്ന് തരപ്പെടുത്തി.
വായ്പ എടുത്ത പ്രമോദ് മോട്ടോര്‍ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വണ്ടികളുടെ ആര്‍സി ബുക്കില്‍ നിന്ന് ലോണ്‍ സംബന്ധിച്ച വിശദാംശങ്ങളും സാമ്പത്തിക സ്ഥാപനത്തിന്റെ പേരും നീക്കം ചെയ്തിരുന്നു.
ബിസിനസുകാരനായ പ്രമോദിന്റെ ചില സംരംഭങ്ങള്‍ തകര്‍ന്ന് സാമ്പത്തികമായി വലിയ നഷ്ടമുണ്ടായിരുന്നു. അതില്‍ നിന്ന് രക്ഷപ്പെടാനായാണ് വാഹന രേഖകളില്‍ തട്ടിപ്പ് കാണിച്ച് സാമ്പത്തിക ഇടപാട് സ്ഥാപനത്തൈ ഇയാള്‍ കബളിപ്പിച്ച് കോടികള്‍ സ്വന്തമാക്കിയത്.
ആകെ മൊത്തം 2.18 കോടി രൂപയാണ് പ്രമോദ് സ്ഥാപനത്തില്‍ നിന്ന് വായ്പയായി എടുത്തിരുന്നത്. ആദ്യം പണമടച്ചു പോന്നിരുന്നെങ്കിലും ഇയാള്‍ പിന്നീട് തിരിച്ചടവ് മുടക്കി. തുടര്‍ന്ന് കേസ് രജിസ്റ്റര് ചെയ്തതോടെ പ്രമോദ് ഒളിവില്‍ പോവുകയായിരുന്നതായി പോലീസ് പറയുന്നു.
What's Your Reaction?