കെഎസ്ആർടിസിയുടെ ടിക്കറ്റ് യന്ത്രങ്ങൾ ‘പണിമുടക്കി’ലേക്ക്
കെഎസ്ആർടിസി ഇടിഎം (ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ) സംസ്ഥാനത്ത് ഉടനീളം പ്രവർത്തനം നിലയ്ക്കുന്നു. ഇടിഎം നൽകിയിട്ടുള്ള ക്വാണ്ടം എക്കോൺ എന്ന കമ്പനിക്കുള്ള കുടിശിക നൽകാത്തതിനാൽ സെർവർ പ്രവർത്തനം 31 ന് അവസാനിപ്പിക്കാനാണു കമ്പനിയുടെ നീക്കം. സെർവർ നിലച്ചാൽ മെഷീൻ പ്രവർത്തിപ്പിക്കാൻ കഴിയില്ല.നിലവിൽ
കെഎസ്ആർടിസി ഇടിഎം (ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ) സംസ്ഥാനത്ത് ഉടനീളം പ്രവർത്തനം നിലയ്ക്കുന്നു. ഇടിഎം നൽകിയിട്ടുള്ള ക്വാണ്ടം എക്കോൺ എന്ന കമ്പനിക്കുള്ള കുടിശിക നൽകാത്തതിനാൽ സെർവർ പ്രവർത്തനം 31 ന് അവസാനിപ്പിക്കാനാണു കമ്പനിയുടെ നീക്കം. സെർവർ നിലച്ചാൽ മെഷീൻ പ്രവർത്തിപ്പിക്കാൻ കഴിയില്ല.
നിലവിൽ പുനലൂർ ഡിപ്പോയുടെ ഇടിഎം പൂർണമായി പ്രവർത്തനരഹിതമായി. ഇപ്പോൾ എല്ലാ ബസുകളിലും ടിക്കറ്റ് റാക്ക് ആണ് ഉപയോഗിക്കുന്നത്. ഇന്റർ സ്റ്റേറ്റ് സർവീസുകൾ കൂടുതൽ ഉള്ള ഡിപ്പോ ആയതിനാലാണ് പുനലൂർ ഡിപ്പോയിലെ യന്ത്രങ്ങൾ ബ്ലോക്ക് ചെയ്തതെന്നാണു വിവരം.
മെഷീൻ നൽകിയ കമ്പനി തന്നെയാണ് ഇവയുടെ അറ്റകുറ്റപ്പണിയും നടത്തുന്നത്. കമ്പനിക്കു കോടിക്കണക്കിനു രൂപ കെഎസ്ആർടിസി കുടശികയിനത്തിൽ നൽകാനുള്ളതിനാൽ വാർഷിക അറ്റകുറ്റപ്പണി കരാർ പുതുക്കാൻ കമ്പനി തയാറായില്ല. എന്നാൽ കമ്പനിയെ ഒഴിവാക്കി കെഎസ്ആർടിസി സ്വന്തമായി നന്നാക്കാൻ തുടങ്ങിയതോടെയാണ് സെർവർ ബ്ലോക്ക് ചെയ്യാൻ നീക്കം ആരംഭിച്ചത്. അതേസമയം കേടായ യന്ത്രങ്ങൾ തങ്ങൾ പണം മുടക്കി നന്നാക്കേണ്ട അവസ്ഥയാണെന്നു കണ്ടക്ടർമാർ പറയുന്നു.
സംസ്ഥാനത്താകെ ഏകദേശം 6000 മെഷീനുകളാണ് ഉപയോഗിക്കുന്നത്. യന്ത്രങ്ങളും സെർവറുമായി ജിപിഎസ് വഴി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ കമ്പനിക്ക് ഏതു ഡിപ്പോയിലെ പ്രവർത്തനവും എപ്പോൾ വേണമെങ്കിലും നിർത്താം. ഇതിനിടയിൽ കെഎസ്ആർടിസി പുതിയ കമ്പനിയുമായി കരാറിനുള്ള ടെൻഡർ നടപടി ആരംഭിച്ചിട്ടുണ്ട്. എന്നാൽ നടപടി ക്രമങ്ങൾ പൂർത്തിയാകാൻ മാസങ്ങളെടുക്കും
What's Your Reaction?