കനത്ത മഴയിൽ ഹിമാചലിൽ 24 മരണം
കനത്ത മഴയിലും മണ്ണിടിച്ചിലിലും വടക്കേ ഇന്ത്യയിൽ 28 പേർ മരിച്ചു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങവിലായി 22 പേരെ കാണാതായി. യമുനയും മറ്റു സമീപ നദികളും കരകവിയാൻ സാധ്യതയുള്ളതിനാൽ ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രേദേശ് എന്നിവിടങ്ങളിൽ
കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉത്തരേന്ത്യയില്‍ 28 പേർ മരിച്ചു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലായി 22 പേരെ കാണാതായി. യമുനയും മറ്റു സമീപ നദികളും കരകവിയാൻ സാധ്യതയുള്ളതിനാൽ ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഹിമാചൽപ്രദേശിൽ മാത്രം 24 ഓളം പേരാണ് മഴക്കെടുതിയിൽ മരിച്ചത്. 9 പേർക്കു പരുക്കുണ്ട്. മരംവീണും മണ്ണിടിച്ചിലിൽപെട്ടുമാണു മരണം.
അതിനിടെ ഭക്ഷണവും മറ്റുമില്ലാതെ കുളുവിൽ കുടുങ്ങിക്കിടന്ന 25 വിനോദസഞ്ചാരികളെ ഇന്നലെ രക്ഷപ്പെടുത്തി. മണാലി – കുളു ദേശീയപാത ഭാഗികമായി തകർന്നു. കൽക്ക–ഷിംല ട്രെയിൻ സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഷിംല, കുളു, സൊളാൻ, ബിലാസ്പൂർ തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്കത്തിൽ 18 പേരെ കാണാതായി. അതിനിടെ, ബിയാസ് നദി കരകവിഞ്ഞതുമൂലം പ്രളയത്തിൽപെട്ട 11 പേരെ പഞ്ചാബിലെ ഗുർദാസ്പൂരിൽ രക്ഷപ്പെടുത്തി.കർണാടകയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 76 ആയി, 10 പത്തോളം പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് 500ൽപരം ദുരിതാശ്വാസ ക്യാംപുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
What's Your Reaction?