മെട്രോ ട്രാക്കിന്റെ തൂണിൽ പൂച്ച; രണ്ടര മണിക്കൂർ പരിശ്രമത്തിൽ രക്ഷപ്പെടുത്തി
കൊച്ചി മെട്രോയുടെ തൂണിൽ കുടുങ്ങിയ പൂച്ചയെ രണ്ടര മണിക്കൂറിലേറെ നീണ്ട ശ്രമങ്ങൾക്കൊടുവിൽ രക്ഷപ്പെടുത്തി. അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തിയ പൂച്ച താഴെയെത്തിയ ഉടനെ റോഡിലൂടെ ഓടിപ്പോയി. പൂച്ചയെ പിന്തുടർന്ന മൃഗസ്നേഹികൾ പിടികൂടിയ ശേഷം വെള്ളം നൽകി.
കൊച്ചി മെട്രോയുടെ തൂണിൽ കുടുങ്ങിയ പൂച്ചയെ രണ്ടര മണിക്കൂറിലേറെ നീണ്ട ശ്രമങ്ങൾക്കൊടുവിൽ രക്ഷപ്പെടുത്തി. അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തിയ പൂച്ച താഴെയെത്തിയ ഉടനെ റോഡിലൂടെ ഓടിപ്പോയി. പൂച്ചയെ പിന്തുടർന്ന മൃഗസ്നേഹികൾ പിടികൂടിയ ശേഷം വെള്ളം നൽകി. ആശുപത്രിയിലേക്കു കൊണ്ടുപോയി അടിയന്തര ചികിത്സ നൽകുമെന്ന് ഇവർ പ്രതികരിച്ചു.
ഞായറാഴ്ച രാവിലെ മുതൽ ആരംഭിച്ച ശ്രമങ്ങളാണ് ഉച്ചയ്ക്കു ശേഷം ലക്ഷ്യം കണ്ടത്. ആറു ദിവസം മുൻപാണ് പൂച്ച തൂണിൽ കയറിയത്. പൂച്ചയുടെ കരച്ചിൽ കേട്ടു പരിശോധിച്ചപ്പോഴാണു സംഭവം പുറംലോകം അറിഞ്ഞത്. കഴിഞ്ഞ ദിവസം തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നെങ്കിലും മെട്രോ തൂണിന്റെ മുകളിൽ കയറാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പൂച്ചയെ മോചിപ്പിക്കാൻ സാധിച്ചിരുന്നില്ല.
മെട്രോ അധികൃതർ തന്നെ ക്രെയിൻ എത്തിച്ചതിനെ തുടർന്നാണ് ഞായറാഴ്ച പൂച്ചയെ പിടിക്കാൻ ശ്രമം വീണ്ടും ശ്രമം തുടങ്ങിയത്. സംഭവം അറിഞ്ഞ് നൂറു കണക്കിന് നേരാണ് മെട്രോ തൂണിനു താഴെ റോഡിൽ തടിച്ചുകൂടിയത്. പ്രശ്നം മെട്രോ സർവീസുകളെ ബാധിച്ചിട്ടില്ല.
What's Your Reaction?