ജമ്മുവിലെ ഏറ്റുമുട്ടൽ: നാല് ഭീകരരെ സുരക്ഷാസേന വധിച്ചു
ജമ്മു കശ്മീരിലെ കുല്‍ഗാമിൽ നാല് ഭീകരരെ സുരക്ഷാസേനാ വധിച്ചു. മോഡര്‍ഗാമില്‍ ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് കരസേനയും സിആര്‍പിഎഫും പൊലീസും ചേര്‍ന്ന് പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ വെടിയേറ്റ സൈനികന്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീരമൃത്യുവരിച്ചു. കുല്‍ഗാമിലെ തന്നെ ഫ്രിസാല്‍ മേഖലയില്‍ ഏറ്റുമുട്ടലിന് പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ നാലു ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ജമ്മു കശ്‌മീരിൽ ഭീകരരുമായി കഴിഞ്ഞമാസമുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. സിആർപിഎഫ് ജവാനായ കബീൻ ദാസ് ആണ് മരിച്ചത്. കത്വ ജില്ലയിലെ ഒരു ഗ്രാമത്തിൽ ജൂൺ പതിനൊന്നിന് രാത്രിയുണ്ടായ ആക്രമണത്തിനിടെയാണ് ജവാന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ഇദ്ദേഹത്തെ സെെനിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ മാസം ജമ്മു കശ്‌മീരിലെ റീസിയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരർ നടത്തിയ വെടിവയ്‌പ്പിൽ പത്തുപേർ കൊല്ലപ്പെട്ടിരുന്നു. 42 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ശിവ് ഖോഡി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യു പി സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്നത്.
What's Your Reaction?