വിവാദ മരംമുറി ഉത്തരവ് റദ്ദാക്കി, ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു
മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മരവിപ്പിച്ച ഉത്തരവാണ് ഇപ്പോള്‍ റദ്ദാക്കിയത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
15 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനു കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവു പുറപ്പെടുവിച്ച സംസ്ഥാന വനം വകുപ്പ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച ഉണ്ടായെന്ന റിപ്പോര്‍ട്ട് പ്രകാരമാണു നടപടി.
മരം മുറി വിവാദമായതോടെ ഉത്തരവ് റദ്ദാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. നിയമപരമായി തടസമില്ലെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നല്‍കിയ ഉപദേശം. ഉത്തരവ് മരവിപ്പിച്ചാല്‍ പോരെന്നും റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
What's Your Reaction?