Kasargod ജില്ലയിലെ പൊതുപരിപാടികള്‍ പാടില്ലെന്ന ഉത്തരവ് രണ്ടുമണിക്കൂറിനകം പിന്‍വലിച്ചത് സമ്മർദത്തെ തുടർന്നല്ലെന്ന് കളക്ടർ

സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് കാസര്‍കോട് നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുന്നില്ല. ജില്ലയിലെ വ്യാഴാഴ്ചത്തെ ടിപിആര്‍ 36.6 ശതമാനമാണ്.

Jan 21, 2022 - 14:15
 0

ജില്ലയിൽ പൊതുപരിപാടികള്‍ പാടില്ലെന്ന് ഉത്തരവിറക്കി രണ്ടു മണിക്കൂറിനകം പിന്‍വലിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍ (Kasargod District Collector). കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുപരിപാടികള്‍ വലിക്കിക്കൊണ്ട് കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉത്തരവിറക്കിയത്. രണ്ടു മണിക്കൂറിനകം തന്നെ ഇത് പിന്‍വലിക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ. ടിപിആര്‍ അടിസ്ഥാനമാക്കിയാണ് ആദ്യം ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിനനുസൃതമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് എന്നാണ് നിർദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള ഉത്തരവ് പിന്‍വലിക്കുന്നതെന്നാണ് കളക്ടറുടെ ഫേസ്ബുക്ക് പേജിലെ വിശദീകരണം. സമ്മർദത്തിന് വഴങ്ങിയെന്ന പ്രചരണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മറുപടിയെന്നും ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഇത്തരമൊരു ഉത്തരവിറക്കലും പിന്‍വലിക്കലും എന്നത് ശ്രദ്ധേയമാണ്. സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് കാസര്‍കോട് നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുന്നില്ല. ജില്ലയിലെ വ്യാഴാഴ്ചത്തെ ടിപിആര്‍ 36.6 ശതമാനമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow