കോവിഡ് വ്യാപനം; സംസ്ഥാനത്തെ കോളേജുകള്‍ അടയ്ക്കുന്ന കാര്യം പരിഗണനയില്‍; തീരുമാനം വ്യാഴാഴ്ച
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോളേജുകള്‍ അടയ്ക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിര്‍ദ്ദേശം പരിഗണിച്ചാവും തീരുമാനം.

ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകാര്‍ക്ക് 21 മുതല്‍ രണ്ടാഴ്ചത്തേക്കു പഠനം വീണ്ടും ഓണ്‍ലൈനിലാക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
What's Your Reaction?