14 ജില്ലകളില്‍ ഡിസംബര്‍ ജനുവരി മാസങ്ങളില്‍ തൊഴില്‍മേളകള്‍; 20,000 പരം ഒഴിവുകളിലേക്ക് അപേക്ഷിക്കാം
എംപ്ലോയ്‌മെന്റ് വകുപ്പിന് (Department of Employment) കീഴില്‍ നിരവധി പേര്‍ക്ക് തൊഴില്‍(job vacancy) അവസരം ഒരുങ്ങുന്നു. ഡിസംബര്‍ ജനുവരി മാസങ്ങളിലായി സംസ്ഥാനത്ത് നടക്കുന്ന തൊഴില്‍മേളകളില്‍ ആയിരത്തില്‍ അധികം തൊഴില്‍ദായകര്‍ എത്തും ഇരുപതിനായിരത്തില്‍ അധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്

കേന്ദ്ര സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഒപ്പം തന്നെ സ്വകാര്യമേഖലയിലെ അവസരങ്ങളും ഉദ്യോഗാര്‍ത്ഥികളില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് തൊഴില്‍ വകുപ്പ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
എംപ്ലോയബിലിറ്റി സെന്ററുകളുടെ നേതൃത്വത്തിലുള്ള നിയുക്തി തൊഴില്‍ മേളകളിലൂടെ നിരവധി പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്. നിലവില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ വഴി അഭ്യസ്തവിദ്യര്‍ക്ക് ആവശ്യമായ വ്യക്തിത്വവകസന പരിശീലനവും നല്‍കിവരുന്നു. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗദായകരും ഉദ്യോഗാര്‍ത്ഥികളും www.jobfest.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
What's Your Reaction?