ജിയോ ജിഗാ ഫൈബർ പദ്ധതിയിലൂടെ റിലയൻസ് ലക്ഷ്യമിടുന്നത് ഫിക്സ്ഡ് ലൈൻ മേഖലയിലെ സമൂലമായ മാറ്റം

വാർത്താവിനിമയ രംഗത്തെ പൂർണമായും മാറ്റിമറിയ്ക്കുമെന്ന് കരുതുന്ന ജിയോ ജിഗാ ഫൈബർ പദ്ധതിയിലൂടെ റിലയൻസ് ലക്ഷ്യമിടുന്നത് ഫിക്സ്ഡ് ലൈൻ മേഖലയിലെ സമൂലമായ മാറ്റം. രാജ്യവ്യാപകമായ ഫൈബർ ശൃംഖലയുടെ ചെലവടക്കം രണ്ടരലക്ഷം കോടി രൂപയാണ് ടെലികോം രംഗത്ത് റിലയൻസ് ഇതുവരെ നടത്തിയിട്ടുള്ള നിക്ഷേപം. മൊബൈൽ ഇന്‍റർനെറ്റ്

Jul 7, 2018 - 20:20
 0
ജിയോ ജിഗാ ഫൈബർ പദ്ധതിയിലൂടെ റിലയൻസ് ലക്ഷ്യമിടുന്നത് ഫിക്സ്ഡ് ലൈൻ മേഖലയിലെ സമൂലമായ മാറ്റം

വാർത്താവിനിമയ രംഗത്തെ പൂർണമായും മാറ്റിമറിയ്ക്കുമെന്ന് കരുതുന്ന ജിയോ ജിഗാ ഫൈബർ പദ്ധതിയിലൂടെ റിലയൻസ് ലക്ഷ്യമിടുന്നത് ഫിക്സ്ഡ് ലൈൻ മേഖലയിലെ സമൂലമായ മാറ്റം. രാജ്യവ്യാപകമായ ഫൈബർ ശൃംഖലയുടെ ചെലവടക്കം രണ്ടരലക്ഷം കോടി രൂപയാണ് ടെലികോം രംഗത്ത് റിലയൻസ് ഇതുവരെ നടത്തിയിട്ടുള്ള നിക്ഷേപം.

മൊബൈൽ ഇന്‍റർനെറ്റ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. ഒപ്ടിക്കൽ ഫൈബർ കേബിൾ വഴി വീടുകളിലും സ്ഥാപനങ്ങളിലും അതിവേഗ ഇന്റർനെറ്റ് (ബ്രോഡ്ബാൻഡ്) എത്തിക്കുന്ന ജിഗാ ഫൈബർ വ്യാപകമാകുന്നതോടെ ഫിക്സ്ഡ് ലൈൻ രംഗത്തും സമാന നേട്ടമാണ് റിലയൻസ് പ്രതീക്ഷിക്കുന്നത്. 1,100 നഗരങ്ങളിലാണ് ജിഗാ ഫൈബർ ലഭ്യമാകുക. ഫിക്സ്ഡ് ലൈൻ ബ്രോഡ് ബാന്‍റിന്‍റെ കാര്യത്തിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ അവതരണമാണിത്. ടെലികോം സേവന ദാതാവ് എന്ന നിലയിൽ നിന്നും സമ്പൂർണ ടെക്നോളജി കമ്പനിയിലേക്കുള്ള ജിയോയുടെ മാറ്റം പുതിയ വരുമാന സാധ്യതകൾ തുറന്നിടുകയും ഈ രംഗത്തെ എല്ലാ കമ്പനികള്‍ക്കും നേട്ടമാകുകയും ചെയ്യുമെന്ന സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ വിലയിരുത്തൽ പ്രസക്തമാണ്.

ദേശവ്യാപകമായി ലഭ്യമാകുന്ന ഉയർന്ന സാങ്കേതിക ക്ഷമതയുള്ള ഡിജിറ്റൽ കണക്റ്റിവിറ്റി പ്ലാറ്റ്ഫോമാണ് ജിയോ ഒരുക്കിയിട്ടുള്ളത്. കുറ്റമറ്റ വിതരണ ശൃംഖലയിലൂടെ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യ ഉപയോക്താക്കളിൽ എത്തിക്കുന്ന കാര്യത്തിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി തന്നെ വ്യക്തമാക്കി കഴിഞ്ഞു. പുതുയുഗത്തിലെ നിർമ്മാണശാലകളും സേവനദാതാക്കളുമായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ മാറികഴിഞ്ഞു. ഡാറ്റയാണ് ഇവയെ സംബന്ധിച്ചുള്ള അസംസ്കൃത വസ്തു. വൈദ്യുതിയുടെ സ്ഥാനത്ത് ഇപ്പോഴുള്ളത് ആർട്ടിഫിഷൻ ഇന്‍റലിജൻസാണ്. ഏറെ രസകരമായ വളർ‌ച്ചയുടെ ഈ പുതിയ പാതയിൽ മുന്നോട്ട് പോകാൻ റിലയൻസ് ഒരുങ്ങി കഴിഞ്ഞതായും മുകേഷ് അംബാനി അറിയിച്ചു. Decathlon IN >ജിഗാ ഫൈബർ രാജ്യവ്യാപകമായി അവതരിപ്പിക്കുമ്പോൾ ഹൈസ്പീഡ് ഇന്റർനെറ്റ്, ടിവിയിൽ അൾട്രാ ഹൈ ഡെഫിനിഷൻ വിഡിയോ, വിഡിയോ കോൺഫറൻസിങ്, ശബ്ദാധിഷ്ഠിത വെർച്വൽ അസിസ്റ്റൻസ്, വെർച്വൽ റിയാലിറ്റി ഗെയിമിങ്, ഡിജിറ്റൽ ഷോപ്പിങ്, സ്മാർട് ഹോം കണക്ടിവിറ്റി തുടങ്ങിയവയെല്ലാം ഒറ്റ ഫൈബർ വഴി ലഭ്യമാകും. സേ‌വനത്തിന്റെ നിരക്കു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആദ്യകാലത്ത് സൗജന്യങ്ങൾ വാരിക്കോരി നൽകുന്ന ജിയോ രീതി ഇതിലും പ്രതീക്ഷിക്കാം. മൊബൈൽ, ഫൈബർ അധിഷ്ഠിത ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയുടെ കാര്യത്തിൽ ലോകത്തിലെ മികച്ച അഞ്ച് രാഷ്ട്രങ്ങളിലൊന്നായി ഇന്ത്യയെ മാറ്റുകയാണ് റിലയൻസിന്‍റെ ആത്യന്തികമായ ലക്ഷ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow