ഇന്റര്‍നെറ്റ് ഫോണ്‍കോള്‍ വഴി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യ്തു
കൊച്ചി: വസ്ത്ര വ്യാപാരിയെ ഇന്റര്‍നെറ്റ് ഫോണ്‍കോള്‍ വഴി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി മേനോന്‍പറമ്പ് റോഡില്‍ ശ്രാമ്പിക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് സിദ്ദിഖ് (23), എളമക്കര സ്വാമിപ്പടി മാളിയേക്കല്‍ വീട്ടില്‍ നസീബ് (23) എന്നിവരാണ് പിടിയിലായത്.

എറണാകുളം മാര്‍ക്കറ്റിലെ വസ്ത്ര വ്യാപാരിയുടെ ഫോണിലേക്ക് ഇന്റര്‍നെറ്റ് ഫോണ്‍ വഴി വിളിച്ച് 30 ലക്ഷം രൂപ ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
വിദേശത്തുള്ള സുഹൃത്ത് നാട്ടില്‍ വന്നപ്പോള്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന ഇന്റര്‍നെറ്റ് കോള്‍ ആപ്ലിക്കേഷന്‍ പാസ്വേര്‍ഡും യൂസര്‍നെയിമും തന്ത്രപൂര്‍വം കൈക്കലാക്കി, പ്രതികള്‍ വ്യാപാരിയെ ബന്ധപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാപാരി എളമക്കര പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ആഡംബര ജീവിതമായിരുന്നു തട്ടിപ്പിലൂടെ പ്രതികളുടെ ലക്ഷ്യം. തൃക്കാക്കരം എ.സി.പി. പി.പി. ഷംസിന്റെ നേതൃത്വത്തില്‍ സിറ്റി ഷാഡോ എസ്.ഐ. എ.ബി. വിപിന്‍, എളമക്കര എസ്.ഐ. പ്രജീഷ് ശശി എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
What's Your Reaction?