തമിഴ്നാട്ടില്‍ കനത്ത മഴ; വെല്ലൂരില്‍ വീടിന് മേല്‍ മതിലിടിഞ്ഞ് വീണ് ഒന്‍പത് മരണം
തമിഴ്‌നാട്ടില്‍ ( Tamil Nadu) കനത്ത മഴയെ തുടര്‍ന്ന് വന്‍ നാശനഷ്ടം. വെല്ലൂരില്‍ വീടിനുമേല്‍ മതില്‍ ഇടിഞ്ഞുവീണ് ( Wall Collapse) 9 പേര്‍ മരിച്ചു
തമിഴ്‌നാട്ടില്‍ ( Tamil Nadu) കനത്ത മഴയെ തുടര്‍ന്ന് വന്‍ നാശനഷ്ടം. വെല്ലൂരില്‍ വീടിനുമേല്‍ മതില്‍ ഇടിഞ്ഞുവീണ് ( Wall Collapse) 9 പേര്‍ മരിച്ചു
വെല്ലൂര്‍ പേരണാംപേട്ട് ടൗണിലാണ് ദുരന്തമുണ്ടായത്. ചാലാര്‍ നദിക്കരയിലെ വീടാണ് അപകടത്തില്‍പ്പെട്ട് 5 സ്ത്രീകളും നാല് കുട്ടികളുമാണ് കൊല്ലപ്പെട്ടു. സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇത് അവഗണിച്ച് ഇവര്‍ ഇവിടെ തുടരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
മരിച്ചവരുടെ കുടുംബത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അഞ്ച് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
തമിഴ്‌നാട്ടില്‍ വിവിധ മേഖലകളില്‍ മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് പുലര്‍ച്ചെയോടെ വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്ര തീരം തൊട്ടു.
തമിഴ്‌നാട്ടില്‍ ആന്ധ്ര തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ട്. ക്ഷേത്രം താല്‍ക്കാലികമായി അടച്ചു. തിരുവാന്‍മലയില്‍ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടുപോയ പതിനൊന്ന് പേരെയും 36 കന്നുകാലികളേയും രക്ഷാപ്രവര്‍ത്തകര്‍ കരയ്‌ക്കെത്തിച്ചു. 4 പശുക്കളെ രക്ഷിക്കാനായില്ല.
അതേസമയം ചെന്നൈ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്. കൃഷ്ണഗിരി, ധര്‍മപുരി, വെല്ലൂര്‍, തിരുപ്പട്ടൂര്‍, ഈറോട്, സേലം ജില്ലകളില്‍ അടുത്ത 12 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
അതേ സമയം കേരളത്തിൽ ഇന്നും മഴയ്ക്ക് (Rain) സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ മഴ കുറയും.
What's Your Reaction?