ജയ് അന്‍മോല്‍ അംബാനി സുരക്ഷിതമല്ലാത്ത വായ്പകള്‍ക്ക് അംഗീകാരം നല്‍കി; കനത്ത പിഴ ചുമത്തി സെബി
സുരക്ഷിതമല്ലാത്ത വായ്പകള്‍ക്ക് അംഗീകാരം നല്‍കിയ സംഭവത്തില്‍ അനില്‍ അംബാനിയുടെ മകന്‍ ജയ് അന്‍മോല്‍ അംബാനിക്ക് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(Securities and Exchange Board of India) (സെബി SEBI) പിഴ ചുമത്തി. റിലയന്‍സ് ഹോം ഫിനാന്‍സ് (Reliance Home Finance) കേസില്‍ ഒരു കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.
നേരത്തെ, റിലയന്‍സ് ഹോം ഫിനാന്‍സ് (Reliance Home Finance) അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനികള്‍ക്ക് നിയമം ലംഘിച്ച് വായ്പകള്‍ അനുവദിച്ചതായി സെബി(SEBI)യുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നടപടി.
ജയ് അന്‍മോല്‍ അംബാനി ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയെന്നാണ് സെബി പറയുന്നത്. ഒരു കോടി രൂപ 45 ദിവസത്തിനുള്ളില്‍ പിഴയടയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. റിലയന്‍സ് കാപിറ്റല്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് കമ്പനികള്‍ക്ക് മൂലധന വായ്പ നല്‍കുന്നതില്‍ അശ്രദ്ധ കാണിച്ചതായി സെബി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. റിലയന്‍സ് ഹോം ഫിനാന്‍സി (Reliance Home Finance) ന്റെ ചീഫ് റിസ്‌ക് ഓഫിസറായിരുന്ന കൃഷ്ണന്‍ ഗോപാലകൃഷ്ണന് 15 ലക്ഷം രൂപയും പിഴ ഇട്ടിട്ടുണ്ട്.
കമ്പനിയുടെ നിക്ഷേപകരുടെ താല്പര്യങ്ങളെ മാനിക്കാതെയാണ് നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ജയ് അന്‍മോല്‍ വായ്പകള്‍ നല്‍കിയതെന്ന് സെബി(SEBI) വ്യക്തമാക്കി.
ആര്‍എച്ച്എഫ്എല്ലി(RHFL)ന്റെ ഫണ്ടുകള്‍ ചില തട്ടിപ്പ് പദ്ധതികളിലൂടെ അനില്‍ അംബാനിയും കൂട്ടാളികളും വകമാറ്റിയതിന് കൃത്യമായ തെളിവുകളുണ്ടെന്ന് സെബി(SEBI) അംഗം അനന്ത് നാരായണ്‍ തയാറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഫണ്ടുകള്‍ മൂലധന വായ്പകളുടെ രൂപത്തില്‍ പലര്‍ക്കായി കൈമാറി. ഇത്തരം വായ്പ ലഭിച്ചവരെല്ലാം കമ്പനിയുടെ പ്രൊമോട്ടര്‍മാരുമായി അടുത്ത ബന്ധമുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഈ വായപ്പകളെല്ലാം കിട്ടാക്കടങ്ങളാക്കി. ഇത് എകദേശം 7000 കോടി രൂപയുടെ അടുത്ത് ഉണ്ട്. ഓഹരികളില്‍ നിക്ഷേപം നടത്തിയവരെ കബളിപ്പിക്കുകയും അതിലൂടെ കോടികളുടെ നഷ്ടം അവര്‍ക്ക് ഉണ്ടാകുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
What's Your Reaction?