ചില്ലറയായി തൂക്കി വില്‍ക്കുന്ന അരി അടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് GST ബാധകമല്ലെന്ന് കേന്ദ്രം
25 കിലോഗ്രാമോ അതിൽ താഴെയോ അളവിൽ പായ്ക്ക് ചെയ്ത് ലേബൽ പതിച്ചു വിൽക്കുന്ന ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കുമാകും ഇന്ന് മുതൽ നികുതി ബാധകമാകുക.
ചില്ലറയായി തൂക്കി വിൽക്കുന്ന അരിയും ഗോതമ്പും അടക്കമുള്ള ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും 5% നികുതി ഈടാക്കുന്നത് ഒഴിവാക്കി കേന്ദ്രം. രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതിനെത്തുടർന്നും കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങൾ വ്യക്തത തേടിയതിനു പിന്നാലെയുമാണ് ഇന്നലെ രാത്രി വൈകി ധനവകുപ്പ് വിശദീകരണക്കുറിപ്പ് ഇറക്കിയത്. ഇതോടെ ചില്ലറയായോ മൊത്തമായോ ഏത് അളവിലും വിൽക്കുന്ന അരിക്കും മറ്റും ഇന്നു മുതൽ ഈടാക്കുമായിരുന്ന 5% ജിഎസ്ടിയും വിലവർധനയും ഒഴിവായി.
ഇതോടെ മില്ലുകളിൽ നിന്നു 50 കിലോ ചാക്കുകളിൽ പായ്ക്ക് ചെയ്ത് ലേബൽ പതിച്ച് മൊത്തക്കച്ചവടക്കാർക്ക് എത്തിക്കുന്ന അരിക്കും നികുതി ചുമത്തേണ്ട അവസ്ഥ വന്നു. ഈ അരി കടകളിൽ ചില്ലറയായി വിൽക്കുമ്പോഴും വിലയേറും. ഇതിനെതിരെ മില്ലുടമകളും മൊത്ത കച്ചവടക്കാരും രംഗത്തെത്തിയിരുന്നു. സംസ്ഥാനങ്ങളും ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിനോട് വ്യക്തത തേടിയെങ്കിലും പ്രതികരണമുണ്ടായില്ല.
തുടര്‍ന്ന് ഇന്നലെ രാത്രി കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ ധാന്യങ്ങൾ, പയറുവർഗങ്ങൾ, ഇവയുടെ പൊടികൾ എന്നിവ 25 കിലോയ്ക്കു മുകളിലുള്ള പായ്ക്കറ്റിൽ ലേബൽ ചെയ്തു വിൽക്കുമ്പോൾ ജിഎസ്ടി ബാധകമല്ലെന്നു വ്യക്തമാക്കി.
What's Your Reaction?