ദിലീപിന് തിരിച്ചടി; ഹർജി തള്ളി; നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് അനുമതി

നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ (Actress Assault Case) പകർത്തിയെന്ന കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ (Dileep) ഹർജി ഹൈക്കോടതി (Kerala High Court) തള്ളി. കേസിൽ തുടരന്വേഷണം മുന്നോട്ടുകൊണ്ടുപോകൻ ഹൈക്കോടതി അനുമതി നൽകി.

Mar 9, 2022 - 01:57
 0

നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ (Actress Assault Case) പകർത്തിയെന്ന കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ (Dileep) ഹർജി ഹൈക്കോടതി (Kerala High Court) തള്ളി. കേസിൽ തുടരന്വേഷണം മുന്നോട്ടുകൊണ്ടുപോകൻ ഹൈക്കോടതി അനുമതി നൽകി. അടുത്ത മാസം 15നകം തുടരന്വേഷണം പൂർ‌ത്തിയാക്കാൻ കോടതി ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചു. ജസ്റ്റിൽ കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. അതിന് താന്‍ സാക്ഷിയാണെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിലെ തുടരന്വേഷണവുമായി മുന്നോട്ടുപോയത്.
തുടരന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് കേസില്‍ വിധി പറയാന്‍ സാധിക്കുക. അന്വേഷണം പൂര്‍ത്തിയാക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ക്രൈംബ്രാഞ്ച് മൂന്ന് മാസത്തെ സമയം തേടിയിരുന്നു. എന്നാല്‍ കോടതി ഇപ്പോള്‍ അന്വേഷണം ഏപ്രില്‍ 15 നകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയത്. വിചാരണകോടതി ആറുമാസത്തെ സമയം കൂടി ചോദിച്ചിട്ടുണ്ട്. സുപ്രീം കോടതി അത് അനുവദിക്കുകയും ചെയ്തിരുന്നു.

തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗം പൂർത്തിയാക്കാൻ ബന്ധപ്പെട്ട കോടതിക്ക് നിർദേശം നൽകണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.

ഹർജിയിൽ ഇരയായ നടിയെ ഹൈക്കോടതി കക്ഷി ചേർത്തിരുന്നു. കോടതി നടപടികൾ ചോദ്യം ചെയ്യാൻ ദിലീപിന് നിയമ അവകാശമില്ലെന്ന് നടി ചൂണ്ടിക്കാട്ടി. അന്വേഷണവും തുടരന്വേഷണവും സംബന്ധിച്ചു പ്രതിയെ കേൾക്കേണ്ടതില്ലെന്നും സുപ്രീം കോടതി വിധികൾ ഉദ്ധരിച്ച് നടി ചൂണ്ടിക്കാണിച്ചിരുന്നു.

ഫെബ്രുവരി 16 നായിരുന്നു വിചാരണ തീര്‍ക്കേണ്ടിയിരുന്നത്. തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വാദം കേട്ട ശേഷമേ വിചാരണ പൂര്‍ത്തിയാക്കാനും വിധി പറയാനും സാധിക്കൂ. കോടതിയുടെ നിര്‍ദേശം വന്നതോടെ ഏപ്രില്‍ 15 നുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ശേഷം കൂടുതല്‍ സാക്ഷികളുണ്ടെങ്കില്‍ അവരെ വിസ്തരിക്കാനും കൂടുതല്‍ നടപടികളിലേക്കും വിചാരണ കോടതി പോകും.

What's Your Reaction?

like

dislike

love

funny

angry

sad

wow