ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന് സസ്പെൻഷൻ; നടപടി അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണത്തിനിടെ

Oct 1, 2026 - 12:18
 0
ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന് സസ്പെൻഷൻ; നടപടി അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണത്തിനിടെ
പ്രധാന വിവരങ്ങൾ അച്ചടക്ക നടപടി
ഉദ്യോഗസ്ഥ
പ്രജനി രാജൻ (ജിഎസ്ടി ജോയിന്റ് കമ്മീഷണർ)
നടപടി
സസ്പെൻഷൻ
ആരോപണം
₹2.89 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനം
സംസ്ഥാന വാർത്ത

ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന് സസ്പെൻഷൻ; നടപടി അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണത്തിനിടെ

2014 മുതൽ 2024 വരെയുള്ള 10 വർഷത്തെ കാലയളവിൽ പ്രജനി രാജൻ 2.89 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അനധികൃത സ്വത്ത്
₹2.89 കോടി
10 വർഷത്തിനിടെ സമ്പാദിച്ചതായി കണ്ടെത്തിയ തുക.
റെയ്ഡിൽ പിടിച്ചെടുത്തത്
₹14.10 ലക്ഷം
റോക്കറ്റ് റെയ്ഡിൽ കണ്ടെടുത്ത പണം, 788 ഡോളറും സ്വർണവും.

സംസ്ഥാന ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജനെ സസ്പെൻഡ് ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിൽ വിജിലൻസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് നടപടി. 2014 മുതൽ 2024 വരെയുള്ള 10 വർഷത്തെ കാലയളവിൽ പ്രജനി രാജൻ 2.89 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പ്രജനിയുടെ തേവരയിലെ ഓഫീസിലും പച്ചാളത്തെ വസതിയിലും കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതൽ നടത്തിയ മിന്നൽ പരിശോധനയിൽ 14.10 ലക്ഷം രൂപ, 788 യുഎസ് ഡോളർ, ഒരു പവൻ വീതം തൂക്കമുള്ള നാലു സ്വർണനാണയങ്ങൾ, 190 ഗ്രാം സ്വർണാഭരണങ്ങൾ എന്നിവ പിടിച്ചെടുത്തിരുന്നു. ഇതിൽ ഭൂരിഭാഗവും വൻ നികുതി വെട്ടിപ്പുകാരിൽനിന്നു കൈക്കൂലിയായി വാങ്ങിയതാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പ്രജനിയുടെ ബാങ്ക് അക്കൗണ്ടുകളും പാൻകാർഡ് വിവരങ്ങളും വിജിലൻസ് വിശദമായി പരിശോധിച്ചിരുന്നു.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 2025 അവസാനത്തോടെ എറണാകുളം വിജിലൻസ് സ്പെഷൽ സെൽ പ്രജനിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. സമ്പത്തിന്റെ ഉറവിടം വ്യക്തമാക്കാൻ അഞ്ചുതവണ അവസരം നൽകിയിട്ടും തൃപ്തികരമായ മറുപടി നൽകാൻ പ്രജനിക്കു സാധിച്ചിരുന്നില്ല എന്നാണ് വിവരം. തുടർന്നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിജിലൻസ് എഫ്ഐആർ സമർപ്പിച്ചത്. അന്വേഷണം തനിക്കെതിരെ തിരിഞ്ഞു എന്ന് മനസ്സിലാക്കിയതോടെയാണ് വിജിലൻസ് കേസ് ഒതുക്കാനും എറണാകുളം ജില്ലയിൽ തന്നെ തുടരാനും വേണ്ടി രാഷ്ട്രീയ സംരക്ഷണത്തിനായി ഇവർ കോൺഗ്രസ് സംഘടനയിലേക്ക് മാറുകയും ചെയ്തിരുന്നു.

തന്ത്രപ്രധാനമായ പദവികളിൽ തുടരുന്നതിനായി മുൻപും ഭരണതലത്തിലെ സ്വാധീനവും ഉന്നത ബന്ധങ്ങളും പ്രജനി ഉപയോഗിച്ചിരുന്നതായി ആക്ഷേപമുണ്ട്. 2005ലാണ് പിഎസ്‍സി വഴി സെയിൽസ് ടാക്സ് വകുപ്പിൽ പ്രജനി എത്തുന്നത്. സ്ഥാനക്കയറ്റം ലഭിച്ച് സംസ്ഥാന ജിഎസ്ടി ജോയിന്റ് കമ്മീഷണറായി. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ എടുക്കുന്ന കേസുകളിൽ അന്തിമനടപടിയും അംഗീകാരവും നൽകേണ്ട ഉദ്യോഗസ്ഥയായിരുന്നു പ്രജനി. ഈ കാലയളവിലെല്ലാം എറണാകുളം ജില്ലയിൽ തന്നെ പദവികളിൽ തുടരാനും പ്രജനിക്കായി. വലിയ വ്യാപാര സ്ഥാപനങ്ങളുടെ അസസിങ് ഓഫീസറായി എറണാകുളത്ത് ദീർഘകാലം ഇവർ സ്പെഷൽ സർക്കിളിൽ ജോലി ചെയ്തിട്ടുണ്ട്. 2020ലാണ് സ്ഥാനക്കയറ്റം ലഭിച്ച് ജോയിന്റ് കമ്മിഷണറായത്.

കൊച്ചി നഗരത്തിലെ ബാർ ഹോട്ടലുകളിലെ ജിഎസ്ടി തിരിച്ചടവുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും ജിഎസ്ടി ഉന്നതരുടെ ഒത്താശ ഇതിനുണ്ടെന്നുമുള്ള വിവരം വിജിലൻസിന് നേരത്തേ ലഭിച്ചിരുന്നു. ഒരു അഭിഭാഷകന്റെ പേരിലെത്തിയ കത്തിലായിരുന്നു വിവരങ്ങൾ. കത്തിലെ പേര് വ്യാജമായിരുന്നെങ്കിലും അതിലെ വിവരങ്ങൾ വിജിലൻസ് ഗൗരവമായെടുത്തു.

സംഘടന വിട്ട് കൂടുമാറ്റം: ഇടത് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ അംഗമായിരുന്ന പ്രജനി ഈ മാസം 7ന് കോൺഗ്രസ് അനുകൂല യൂണിയനായ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനിൽ അംഗമാവുകയായിരുന്നു. പ്രജനിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയ വിവരം പുറത്തു വന്നതോടെ കെജിഒയു പ്രജനിയുടെ അംഗത്വം താൽക്കാലികമായി സസ്പെൻഡ് ചെയ്തു.

State News

GST Joint Commissioner Prajani Rajan Suspended Amid Vigilance Probe Into Disproportionate Assets

A preliminary Vigilance probe found that Prajani Rajan accumulated disproportionate assets worth ₹2.89 crore over a 10-year period from 2014 to 2024.

Unaccounted Wealth
₹2.89 Crore
Disproportionate assets accumulated over 10 years.
Seized in Raid
₹14.10 Lakh
Cash seized along with $788 USD and gold items.

State GST Joint Commissioner Prajani Rajan has been suspended following an ongoing Vigilance investigation into disproportionate assets. The preliminary probe revealed that she accumulated ₹2.89 crore in unaccounted wealth between 2014 and 2024.

During a surprise raid conducted last Saturday at Prajani’s office in Thevara and residence in Pachalam, Vigilance officials seized ₹14.10 lakh in cash, 788 US dollars, four 1-pavan gold coins, and 190 grams of gold jewelry. Suspecting these funds were bribes received from major tax evaders, authorities scrutinized her bank accounts and PAN card details in detail.

The Ernakulam Vigilance Special Cell initiated an inquiry against Prajani in late 2025 regarding assets disproportionate to her known sources of income. Despite being given five opportunities to clarify the sources of her wealth, she failed to provide a satisfactory response, leading to an FIR being filed at the Muvattupuzha Vigilance Court. Realizing the investigation was closing in, she allegedly sought political protection by switching allegiance to a Congress-affiliated union in an effort to stifle the case and maintain her posting in Ernakulam district.

Allegations suggest Prajani previously leveraged political influence and top-level contacts to retain strategic postings. Joining the Sales Tax Department via the PSC in 2005, she rose through the ranks to become GST Joint Commissioner in 2020. As the final approving authority on tax evasion cases, she continuously managed to stay posted in Ernakulam, serving long tenures in the Special Circle as an assessing officer for major commercial establishments.

Vigilance had previously received information via a letter under a lawyer's name regarding severe irregularities in GST repayments by bar hotels in Kochi, implicating senior GST officials. Though the lawyer's identity was fake, Vigilance took the contents seriously.

Union Switching: Formerly a member of the LDF-aligned Kerala Gazetted Officers Association (KGOA), Prajani joined the Congress-aligned Kerala Gazetted Officers Union (KGOU) on the 7th of this month. Following news of the Vigilance raid, KGOU temporarily suspended her membership.

राज्य समाचार

जीएसटी संयुक्त आयुक्त प्रजनी राजन निलंबित; आय से अधिक संपत्ति मामले में सतर्कता जांच के बीच कार्रवाई

सतर्कता विभाग की प्राथमिक जांच में पाया गया कि प्रजनी राजन ने 2014 से 2024 तक के 10 वर्षों में ₹2.89 करोड़ की आय से अधिक संपत्ति अर्जित की।

अघोषित संपत्ति
₹2.89 करोड़
10 वर्षों की अवधि के दौरान अर्जित अवैध संपत्ति।
छापेमारी में जब्त
₹14.10 लाख
नकदी के अलावा 788 अमेरिकी डॉलर और सोना बरामद।

आय से अधिक संपत्ति मामले में विजिलेंस की जारी जांच के बीच राज्य जीएसटी संयुक्त आयुक्त प्रजनी राजन को निलंबित कर दिया गया है। प्राथमिक जांच में सामने आया कि 2014 से 2024 के बीच उन्होंने ₹2.89 करोड़ की अवैध संपत्ति जुटाई।

पिछले शनिवार सुबह थेवरा स्थित उनके कार्यालय और पचालम स्थित आवास पर की गई अचानक छापेमारी में अधिकारियों ने ₹14.10 लाख नकद, 788 अमेरिकी डॉलर, चार सोने के सिक्के और 190 ग्राम सोने के आभूषण जब्त किए थे। यह राशि बड़े कर चोरों से रिश्वत के रूप में मिलने की आशंका के चलते बैंक खातों और पैन कार्ड विवरणों की गहन जांच की जा रही है।

आय से अधिक संपत्ति मामले को लेकर 2025 के अंत में एर्नाकुलम विजिलेंस स्पेशल सेल ने जांच शुरू की थी। संपत्ति के स्रोतों को स्पष्ट करने के लिए पांच मौके दिए जाने के बावजूद वे संतोषजनक जवाब नहीं दे सकीं, जिसके बाद मूवाट्टुपुषा विजिलेंस कोर्ट में प्राथमिकी दर्ज की गई। जांच का शिकंजा कसता देख मामला दबाने और एर्नाकुलम में बने रहने के लिए उन्होंने राजनीतिक संरक्षण की खातिर कांग्रेस समर्थित संगठन का रुख किया।

आरोप हैं कि महत्वपूर्ण पदों पर बने रहने के लिए वे पहले भी प्रशासनिक प्रभाव का इस्तेमाल करती रही हैं। 2005 में पीएससी के जरिए सेल्स टैक्स विभाग में शामिल हुईं प्रजनी 2020 में पदोन्नत होकर जीएसटी संयुक्त आयुक्त बनीं। कर चोरी के मामलों पर अंतिम निर्णय लेने का अधिकार उन्हीं के पास था और वे लंबे समय तक एर्नाकुलम के स्पेशल सर्किल में कार्यरत रहीं।

कोच्चि के बार होटलों द्वारा जीएसटी भुगतान में गंभीर अनियमितताओं और वरिष्ठ अधिकारियों की मिलीभगत से जुड़ी शिकायत विजिलेंस को एक पत्र के माध्यम से मिली थी। हालांकि पत्र में नाम फर्जी था, लेकिन विजिलेंस ने तथ्यों को गंभीरता से लिया।

यूनियन बदली: वामपंथी संगठन केजीओए (KGOA) की सदस्य रहीं प्रजनी इस महीने की 7 तारीख को कांग्रेस समर्थित केजीओयू (KGOU) में शामिल हुई थीं। छापेमारी की खबर सार्वजनिक होने के बाद केजीओयू ने उनकी सदस्यता अस्थायी रूप से निलंबित कर दी है।

What's Your Reaction?

like

dislike

love

funny

angry

sad

wow