പരാതി പറയാന്‍ വിളിച്ചു; അസി.കമ്മീഷണര്‍ മോശമായി പെരുമാറി; പോലീസിനെതിരെ പരാതിയുമായി മുന്‍ ഡിജിപി ആര്‍.ശ്രീലേഖ

പോലീസിന്റെ (Kerala Police) മോശം പൊരുമാറ്റത്തെ കുറിച്ച് നിരന്തരം പരാതികള്‍ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ഒരു മുന്‍ ഡിജിപി (DGP) പോലീസിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതിയുമായി രംഗത്ത് വന്നിരിക്കുകായണ്. മുൻ ഡിജിപി ആർ.ശ്രീലേഖലാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

Dec 11, 2021 - 18:28
 0
പരാതി പറയാന്‍ വിളിച്ചു; അസി.കമ്മീഷണര്‍ മോശമായി പെരുമാറി; പോലീസിനെതിരെ പരാതിയുമായി മുന്‍ ഡിജിപി ആര്‍.ശ്രീലേഖ

പോലീസിന്റെ (Kerala Police) മോശം പൊരുമാറ്റത്തെ കുറിച്ച് നിരന്തരം പരാതികള്‍ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ഒരു മുന്‍ ഡിജിപി (DGP) പോലീസിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതിയുമായി രംഗത്ത് വന്നിരിക്കുകായണ്.  മുൻ ഡിജിപി ആർ.ശ്രീലേഖലാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

ഒരു വീട്ടമ്മയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസിനെ ബന്ധപ്പെട്ടപ്പോള്‍ വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്നും ശംഖുമുഖം എസിപി തന്നോട് ഫോണിലൂടെ പൊട്ടിത്തെറിച്ചെന്നും  സ്വന്തം പേര് വെളിപ്പെടുത്തി സംസാരിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ലെന്നും ശ്രീലേഖ പറഞ്ഞു.

എസിപിയുടെ ഈ പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെടാന്‍ ഞാന്‍ ക്രമസമാധാനചുമതലയുള്ള എഡിജിപിയെ ഫോണില്‍ വിളിച്ചെങ്കിലും കോള്‍ എടുത്തില്ലെന്നും അവര്‍ പറയുന്നു.  ഫേസ്ബു ക്കിലുടെയാണ്. പോലീസിനെതിരെ പരാതിയുമായി മുന്‍ ഡിജിപി രംഗത്തെത്തിയത്

ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

എന്തുകൊണ്ടാണ് പോലീസിന് ഇത്രയും ചീത്തപ്പേരുണ്ടായത്? തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറില്‍ നിന്നും എനിക്കും വളരെ മോശം അനുഭവമാണുണ്ടായത്. ലിജി എന്ന സാധാരണക്കാരിയായ സ്ത്രീ സഹായം തേടി എന്നെ വിളിച്ചിരുന്നു. വളരെ മോശം അവസ്ഥയിലാണ് അവളെന്റെ സഹായം തേടിയത്. പല സ്ത്രീകളേയും പോലെ ആത്മഹത്യയുടെ വക്കിലായിരുന്നു അവള്‍.

ഭയാനകമായ പീഡനങ്ങളാണ് അവള്‍ നേരിട്ടത്. വലിയതുറ പോലീസ് സ്റ്റേഷന്‍, വനിതാ സെല്‍ മറ്റു ചില പോലീസ് ഓഫീസുകള്‍. അവരെല്ലാം അവളെ ഭീഷണിപ്പെടുത്തി. സ്വന്തം കുഞ്ഞുമായി ഭര്‍ത്താവിന്റെ വീടൊഴിയാനാണ് പൊലീസുകാര്‍ അവളോട് ആവശ്യപ്പെട്ടത്. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി ശംഖുമുഖം അസി.കമ്മീഷണറെ വിളിച്ചപ്പോള്‍ അയാള്‍ എന്നോട് ഫോണിലൂടെ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. സ്വന്തം പേര് വെളിപ്പെടുത്തി സംസാരിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ഈ വിഷയത്തില്‍ ഞാന്‍ പൊലീസിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് അയാള്‍ എന്നോട് പറഞ്ഞു. ഇങ്ങനെയുള്ള സ്ത്രീകള്‍ പറയുന്ന കഥകള്‍ കേട്ട് തന്നെ പോലെയുള്ള ഉദ്യോ?ഗസ്ഥരെ വിളിക്കരുതെന്നും എ.സി.പി എന്നോട് ആവശ്യപ്പെട്ടു.

എസിപിയുടെ ഈ പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെടാന്‍ ഞാന്‍ ക്രമസമാധാനചുമതലയുള്ള എഡിജിപിയെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം എന്റെ കോള്‍ എടുത്തില്ല. കാര്യങ്ങള്‍ വിശദീകരിച്ച് അദ്ദേഹത്തിന് ഞാനൊരു എസ്.എംഎസ് അയച്ചു. എന്താണ് എഡിജിപി ചെയ്യുന്നത് എന്ന് നോക്കാം.... പാവം ലിജി... ആത്മഹത്യ മാത്രമായിരിക്കുമോ ഇനി അവള്‍ക്കുള്ള ഏകവഴി എന്നാണ് എന്റെ ആശങ്ക

അതേ സമയം നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ (Mofia Parveen) ആത്മഹത്യ (Suicide) ചെയ്ത സംഭവത്തില്‍ ആലുവ എസ് ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആലുവ എസ് പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് (Congress) പ്രവര്‍ത്തകരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ (Remand Report) പരമാര്‍ശത്തിനെതിരെ രൂക്ഷ  വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി.

കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്നത് നരേന്ദ്ര മോദിയുടെ നിഴല്‍ ഭരണമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യോഗി ആദിത്യനാഥിന്റെ പോലീസിനെ നാണിപ്പിക്കുന്ന രീതിയിലാണ് പിണറായി പോലീസിന്റെ പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു.

ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥി മൊഫിയക്ക് നീതി ലഭിക്കുന്നതിന് വേണ്ടി സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദം ബന്ധം ആരോപിച്ച ആലുവ പോലിസിന്റെ നടപടി ബി.ജെ.പി സര്‍ക്കാരുകളുടെ അതേ മാതൃകയിലാണ്.

സമരത്തില്‍ പങ്കെടുത്തവരുടെ പേര് നോക്കിയാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ അവരില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നത് പോലീസില്‍ ആര്‍.എസ്.എസ് സെല്‍ ഉണ്ടെന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാര്‍ തീവ്ര വലതുപക്ഷ സര്‍ക്കാരായി മാറിയിരിക്കുന്നു. സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് വഴിമരുന്നിടുന്ന നടപടിയാണ് സി.പി.എമ്മും സര്‍ക്കാരും ചെയ്യുന്നത്.

ഗാര്‍ഹിക പീഡനവും പോലീസിന്റെ നിസംഗതയും കാരണം ആത്മഹത്യ ചെയ്യേണ്ടി വന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതിതേടി സമരം നടത്തിയവര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നത് കേവലമായ രാഷ്ട്രീയ പകപോക്കലായി കാണാന്‍ കഴിയില്ല. ആലുവ സമരത്തെ വര്‍ഗീയവത്കരിക്കാന്‍ സി.പിഎമ്മും പോലീസും നടത്തുന്ന ശ്രമം അപലപനീയമാണ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

What's Your Reaction?

like

dislike

love

funny

angry

sad

wow