കിണറ്റിലിറങ്ങി നായയെ രക്ഷിച്ചു; ഒടുവിൽ യുവതിക്ക് രക്ഷകരായത് അഗ്നിശമനസേന

കിണറ്റിൽ വീണ വളർത്തുനായയെ രക്ഷിക്കാനിറങ്ങി കിണറ്റിലകപ്പെട്ട യുവതിയെ രക്ഷിച്ച് അഗ്നിമശമനസേന (Fire Force).

Jan 28, 2022 - 15:49
 0

കിണറ്റിൽ വീണ വളർത്തുനായയെ രക്ഷിക്കാനിറങ്ങി കിണറ്റിലകപ്പെട്ട യുവതിയെ രക്ഷിച്ച് അഗ്നിമശമനസേന (Fire Force). വ്യാഴാഴ്ച ഉച്ചയ്ക്ക് വിളപ്പിൽശാല കുണ്ടാമൂഴിയിലാണ് സംഭവ൦.കുണ്ടാമൂഴി കുന്നത്തുവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന പാർവതി (25) എന്ന യുവതിയാണ് കിണറ്റിൽ അകപ്പെട്ട വളർത്തുനായയെ രക്ഷിക്കാൻ ഇറങ്ങി ഒടുവിൽ കിണറ്റിൽ അകപ്പെട്ടത്.

വീട്ടിലെ കിണറ്റിൽ അകപ്പെട്ട നായയെ രക്ഷിക്കാൻ സാരികൾ കൂട്ടിക്കെട്ടി കിണറ്റിൽ ഇറങ്ങുകയായിരുന്നു പാർവതി. നായയെ രക്ഷിച്ച ശേഷം കിണറ്റിൽ നിന്നും തിരികെ കയറുന്നതിനിടെ സാരിയിൽ നിന്നും പിടിവിട്ട് യുവതി കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കാലിനും കൈയിനും പരിക്കേറ്റതോടെ യുവതി തിരികെ കയറാനാവാതെ കിണറ്റിൽ അകപ്പെടുകയായിരുന്നു.

കിണറ്റിലെ പമ്പ് സെറ്റിലെ പൈപ്പിൽ പിടിച്ചു കിടന്ന ഇവരെ കാട്ടാക്കടയിൽ നിന്നും അഗ്നിശമനസേനയുടെ യുണിറ്റ് എത്തിയാണ് രക്ഷിച്ചത്. അഗ്നിശമനസേനാംഗം കിണറ്റിലിറങ്ങി യുവതിയെ പുറത്ത് എത്തിക്കുകയായിരുന്നു. ഫയർമാൻ മഹേന്ദ്രനാണ് കിണറ്റിലേക്ക് ഇറങ്ങിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മുരുകൻ, ഉദ്യോഗസ്ഥരായ അനിൽകുമാർ, ബിജു, വിനുമോൻ, സജീവ്‌രാജ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

What's Your Reaction?

like

dislike

love

funny

angry

sad

wow