ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനൊരുങ്ങി ഡൽഹി ഗതാഗതവകുപ്പ്; വൈകാതെ സർവീസ് ആരംഭിക്കും
ഇലക്ട്രിക് ബസുകള്‍ (Electric Buses) നിരത്തിലിറക്കാനൊരുങ്ങി ഡല്‍ഹി ഗതാഗത വകുപ്പ് (Delhi Transport Department). ഈ മാസം അവസാനത്തോടെ 300 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനാണ് ഗതാഗത വകുപ്പ്
ഇലക്ട്രിക് ബസുകള്‍ (Electric Buses) നിരത്തിലിറക്കാനൊരുങ്ങി ഡല്‍ഹി ഗതാഗത വകുപ്പ് (Delhi Transport Department). ഈ മാസം അവസാനത്തോടെ 300 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനാണ് ഗതാഗത വകുപ്പ് പദ്ധതിയിടുന്നത്. ഡിടിസി (DTC) ഇലക്ട്രിക് ബസുകളുടെ ഡെലിവറി 2020 നവംബറില്‍ ആരംഭിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് പദ്ധതി മന്ദഗതിയിലാവുകയായിരുന്നു
ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ''അഭിനന്ദനങ്ങള്‍ ഡല്‍ഹി! നീണ്ട കാത്തിരിപ്പിനൊടുവില്‍ ഡിടിസിയുടെ ആദ്യത്തെ 100% ഇലക്ട്രിക് ബസിന്റെ പ്രോട്ടോടൈപ്പ് ഡല്‍ഹിയിലെത്തി! ബഹുമാനപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വൈകാതെ ഈ ഇലക്ട്രിക് ബസ് ഫ്ലാഗ് ഓഫ് ചെയ്യും'', അദ്ദേഹം കുറിച്ചു.
ഗഹ്ലോട്ട് പുതിയ ഇലക്ട്രിക് ബസുകളുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, ഡല്‍ഹിയിലെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായി 800 സിഎന്‍ജി ബസുകള്‍ കൂടി ഉള്‍പ്പെടുത്തും. ആദ്യ ബാച്ചില്‍ 450ഉം രണ്ടാമത്തെ ബാച്ചില്‍ 350ഉം ബസുകളാണ് നിരത്തിലിറക്കുക. ഈ സിഎന്‍ജി ബസുകള്‍ക്ക് ശേഷം ഡല്‍ഹി സര്‍ക്കാര്‍ പൊതുഗതാഗതത്തിനായി ഇലക്ട്രിക് ബസുകള്‍ മാത്രമേ വാങ്ങൂ എന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
ഇലക്ട്രിക് ബസുകളുടെ വരവ് വലിയ പ്രാധാന്യമുള്ള വാര്‍ത്തയാണ്. എന്നാല്‍ ഡല്‍ഹി എന്‍സിആറിൽ അവ എങ്ങനെ ചാര്‍ജ് ചെയ്യുമെന്ന പ്രശ്നം ഒരു ചോദ്യമായി അവശേഷിക്കുകയാണ്. ഈ ബസുകള്‍ക്ക് എല്ലായ്‌പ്പോഴും ചാര്‍ജ് ചെയ്യാന്‍ ഡിപ്പോകളിലേക്ക് പോകാന്‍ സാധിക്കില്ല. അതുകൊണ്ടാണ് 100 ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ക്കായി സര്‍ക്കാര്‍ ടെന്‍ഡറുകള്‍ നടത്തിയത്. അതിന് പുറമെ 100 ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ കൂടി സ്ഥാപിക്കും.
ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നിലവിലുള്ള 100ലധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് പുറമെയാണ് ഇവയെന്ന് ഗഹ്ലോട്ട് പറഞ്ഞു. കൂടാതെ ദ്വാരക സെക്ടര്‍8 , ദ്വാരക സെക്ടര്‍ 2 ഡിപ്പോ, മെഹ്റൗളി ടെര്‍മിനല്‍, നെഹ്റു പ്ലേസ് ടെര്‍മിനല്‍, ഓഖ്ല CW-II, സുഖ്ദേവ് വിഹാര്‍ ഡിപ്പോ, കല്‍ക്കാജി ഡിപ്പോ എന്നിവിടങ്ങളില്‍ ഇത്തരം സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഡിടിസി പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയില്‍ ഓരോ മൂന്ന് കിലോമീറ്ററിനുള്ളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉണ്ടാകുമെന്നും ഗഹ്ലോട്ട് ഉറപ്പു നല്‍കി.
നേരത്തെ, കര്‍ണാടകയിലും ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കം കുറിച്ചിരുന്നു. ആദ്യത്തെ ഇലക്ട്രിക് ബസുകള്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. കര്‍ണാടകയില്‍ ആദ്യമായാണ് ഇ-ബസ് സര്‍വീസിലൂടെ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുന്നത്. കെങ്കേരി, യശ്വന്ത്പൂര്‍, കെആര്‍ പുരം ബസ് ഡിപ്പോകളില്‍ നിന്നാണ് ഈ ബസുകള്‍ സര്‍വീസ് നടത്തുക. എസി ഇല്ലാത്ത ബസുകളില്‍ 33 യാത്രക്കാര്‍ക്കും ഒരു ഡ്രൈവര്‍ക്കും ഇരിക്കാനുള്ള ശേഷിയുണ്ട്. ബസുകളില്‍ ആറ് ലിഥിയം നിക്കല്‍ മാംഗനീസ് കോബാള്‍ട്ട് ഓക്സൈഡ് (എന്‍എംസി) ബാറ്ററി പായ്ക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒറ്റ ചാര്‍ജില്‍ പരമാവധി 70 കിലോമീറ്റര്‍ വേഗതയില്‍ 120 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ഈ ബസുകള്‍ക്ക് കഴിയും.
What's Your Reaction?