ഇമ്രാൻ ഖാന്റെ പാർട്ടി വലിയ ഒറ്റകക്ഷി; പാക്കിസ്ഥാനിൽ ത്രിശങ്കുസഭ?

അഴിമതിക്കേസിൽ ജയലിലായതിനു പിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടിക്ക് വൻതിരിച്ചടി. മുൻ ക്രിക്കറ്റ് താരമായ ഇമ്രാൻ ഖാൻ (65) നയിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. പിടിഐ 112 സീറ്റുകളിലാണ് ലീഡ്

Jul 26, 2018 - 19:56
 0
ഇമ്രാൻ ഖാന്റെ പാർട്ടി വലിയ ഒറ്റകക്ഷി; പാക്കിസ്ഥാനിൽ ത്രിശങ്കുസഭ?

ഇസ്‍ലാമാബാദ്∙ അഴിമതിക്കേസിൽ ജയലിലായതിനു പിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടിക്ക് വൻതിരിച്ചടി. മുൻ ക്രിക്കറ്റ് താരമായ ഇമ്രാൻ ഖാൻ (65) നയിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. പിടിഐ 112 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസിന് (പിഎംഎൽ–എൻ) 64 സീറ്റുകളിൽ മാത്രമാണ് ലീ‍ഡുള്ളത്.

 

മുൻപ്രസിഡന്റ് ആസിഫ് അലി സർദാരി നയിക്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 44 സീറ്റിലും മുത്താഹിദ മജ്‌ലിസെ അമൽ (എംഎംഎ) എട്ടു സീറ്റിലും മുന്നിലാണ്. മറ്റുള്ളവർ 27 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു. ത്രിശങ്കുസഭയ്ക്കുള്ള കളമൊരുങ്ങിയതോടെ പിപിപിയുടെ നിലപാട് നിർണായകമാകുമെന്നാണു വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ഫലത്തിൽ എതിർപ്പുമായി ഷെരീഫിന്റെ പാർട്ടി രംഗത്തെത്തി. പാക്കിസ്ഥാനിൽ നടന്നത് തിരഞ്ഞെടുപ്പല്ല, തെരഞ്ഞെടുപ്പാണെന്ന് അവർ ആരോപിച്ചു.

വോട്ടെണ്ണലിനായി പുതിയ സംവിധാനം ഉപയോഗിക്കുന്നതിനാൽ തിരഞ്ഞെടുപ്പ് ഫലം അനിശ്ചിതമായി വൈകുകയാണ്. സാങ്കേതിക തകരാർ മൂലമാണു ഫലം വൈകുന്നതെന്ന് തിര‍ഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഫലം പൂർണമായി എപ്പോൾ പുറത്തുവരുമെന്നു പറയാനാകില്ല. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ആരോപണവും അവർ നിഷേധിച്ചു. <

What's Your Reaction?

like

dislike

love

funny

angry

sad

wow