പുതുചരിത്രമെഴുതാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ന് സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കും
ചെങ്കോട്ടയിൽ (Redfort) പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) വ്യാഴാഴ്‌ച നടത്താനൊരുങ്ങുന്ന പ്രസംഗം ചരിത്രത്തിൽ ഇടം പിടിയ്ക്കും. ഒമ്പതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ (Guru Tegh Bahadur) നാനൂറാം ജന്മവാർഷികത്തിൽ രാത്രി 9.30നാണ് മോദിയുടെ പ്രസംഗം.
ചെങ്കോട്ടയിൽ (Redfort) പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) വ്യാഴാഴ്‌ച നടത്താനൊരുങ്ങുന്ന പ്രസംഗം ചരിത്രത്തിൽ ഇടം പിടിയ്ക്കും. ഒമ്പതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ (Guru Tegh Bahadur) നാനൂറാം ജന്മവാർഷികത്തിൽ രാത്രി 9.30നാണ് മോദിയുടെ പ്രസംഗം. ഇതോടെ സൂര്യാസ്തമയശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറും.
ചെങ്കോട്ടയിലെ പുൽത്തകിടിയിൽ നിന്നാകും മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കവാടത്തിലാണ് പ്രധാനമന്ത്രിമാരുടെ പ്രസംഗം. സ്വാതന്ത്ര്യദിനത്തിലല്ലാതെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നത് ഇതു രണ്ടാം തവണ മാത്രമാണ്.
നേരത്തെ 2018ൽ നേതാജി സുഭാഷ് ചന്ദ്ര ബോസ്, ആസാദ് ഹിന്ദ് സർക്കാർ രൂപവത്കരിച്ചതിന്റെ 75ാം വാർഷികത്തിൽ മോദി ചെങ്കോട്ടയിൽ പ്രസംഗിച്ചിരുന്നു. അന്ന് രാവിലെ 9 മണിക്കായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
What's Your Reaction?