സ്ത്രീകളുടെ വിവാഹപ്രായം: 'കേന്ദ്രത്തിന് രഹസ്യ അജണ്ട'; എതിർപ്പുമായി ബൃന്ദാ കാരാട്ടും ആനി രാജയും
സ്ത്രീകളുടെ വിവാഹപ്രായം (Marriageable Age for Women) ഉയര്‍ത്തുന്നതില്‍ എതിര്‍പ്പുമായി ബൃന്ദ കാരാട്ടും ആനി രാജയും. നീക്കത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ (Annie Raja) പ്രതികരിച്ചു.
സ്ത്രീകളുടെ വിവാഹപ്രായം (Marriageable Age for Women) ഉയര്‍ത്തുന്നതില്‍ എതിര്‍പ്പുമായി ബൃന്ദ കാരാട്ടും ആനി രാജയും. നീക്കത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ (Annie Raja) പ്രതികരിച്ചു. പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നും പോഷകാഹാരങ്ങളും വിദ്യാഭ്യാസസൗകര്യങ്ങളുമാണ് ആദ്യം ഉറപ്പാക്കേണ്ടതെന്നും ആനി രാജ നിലപാടെടുത്തു. ലിംഗതുല്യതയ്ക്ക് പുരുഷന്റെ വിവാഹപ്രായം കുറയ്ക്കാന്‍ കഴിയില്ലേ എന്നും ആനി രാജ ചോദിച്ചു
പ്രായപൂര്‍ത്തിയായ സ്ത്രീയുടെ വിവാഹം കുറ്റകരമാക്കുന്ന നടപടിയാണിതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് (Brinda Karat)അഭിപ്രായപ്പെട്ടു. പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ലേക്ക് ഉയർത്തിയതിനെ അംഗീകരിക്കാനാവില്ല. വിവാഹം പ്രായം ഉയർത്തിയത് പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. സ്ത്രീശാക്തീകരണത്തിന് ഇത് സഹായിക്കില്ലെന്ന് അവർ പറഞ്ഞു.
18 വയസ്സുള്ള പെൺകുട്ടി മുതിർന്ന പൗരയാണ്. അതുകൊണ്ടു തന്നെ അവർക്ക് അവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം വേണം. വിവാഹം കഴിക്കാൻ തീരുമാനിക്കുകയാണ് എങ്കിൽ അതിനുള്ള അവകാശവുമുണ്ട്. 25ാം വയസ്സിലാണ് വിവാഹം കഴിക്കുന്നത് എങ്കിൽ അതിനുള്ള അവകാശവുമുണ്ട്. വിവാഹം കഴിക്കുന്നില്ല എന്നാണെങ്കിൽ അതിനുള്ള അവകാശവുമുണ്ട്. ഒരു മുതിർന്ന സ്ത്രീയുടെ വിവാഹത്തെയാണ് സർക്കാർ നിയമത്തിലൂടെ കുറ്റകൃത്യമാക്കുന്നത്. ഇന്ന് നമ്മൾ വനിതാ ശാക്തീകരണത്തെ കുറിച്ച് പറയുന്നു. എന്നാൽ അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നു.
പെൺകുട്ടികൾക്ക് പോഷകാഹാരവും ആരോഗ്യവുമാണ് ഉറപ്പുവരുത്തേണ്ടത്. 21ാം വയസ്സിലാണ് പെൺകുട്ടി സമ്പൂർണ ആരോഗ്യവതിയാകുന്നത് എന്നാണ് ഇതു കൊണ്ട് അർത്ഥമാക്കുന്നത്. പ്രായത്തിൽ സമത്വം കൊണ്ടുവരുന്നു എന്നാണ് സർക്കാർ പറയുന്നത്. എന്തു കൊണ്ട് പ്രായപൂർത്തിയാകുമ്പോൾ ആയിക്കൂടാ. അതാണ് നേരത്തെ ലോ കമ്മീഷൻ നേരത്തെ ശുപാർശ ചെയ്തത്. കേന്ദ്രത്തിന്റെ നീക്കത്തിൽ വ്യക്തമായ അജണ്ടകളുണ്ടെന്നും ബൃന്ദാ കാരാട്ട് വ്യക്തമാക്കി.
വിവാഹപ്രായം ഉയർത്തുന്നതിന് പകരം സ്ത്രീകൾക്ക് പഠിക്കാനും, പോഷകാഹാരം ഉറപ്പിക്കാനുള്ള നടപടികളാണ് സർക്കാർ നേതൃത്വം നടത്തേണ്ടതെന്നും ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. വിവാഹപ്രായം ഉയർത്തുന്നതിന് സർക്കാർ മുന്നോട്ട് വെയ്ക്കുന്ന കാരണങ്ങൾ തൃപ്തികരമല്ലെന്നും ഇത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ഓടിയോളിക്കാൻ വേണ്ടിയുള്ള നീക്കമാണെന്നും ബൃന്ദാ കാരാട്ട് വിമര്‍ശിച്ചു.
സ്ത്രീകളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ആയി ഉയർത്താനുള്ള നീക്കത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷനും മുസ്ലിം ലീഗും രംഗത്തെത്തിയിട്ടുണ്ട്. മുസ്ലിം വ്യക്തിനിയമത്തിലുള്ള കടന്നുകയറ്റമെന്ന് ആരോപിച്ച് ഇരു സഭകളിലും മുസ്ലിം ലീഗ് നോട്ടീസ് നല്‍കി.
അതേസമയം, ബില്‍ തിങ്കളാഴ്ച അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ അടുത്ത ആഴ്ചത്തെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയതായി പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി മുരളീധരന്‍ രാജ്യസഭയില്‍ അറിയിച്ചു.
വിവാഹത്തിന് സ്ത്രീയുടെ കുറഞ്ഞ പ്രായപരിധി 18ല്‍ നിന്ന് 21 വയസ് ആക്കാന്‍ 2006ലെ ബാല വിവാഹ നിരോധന നിയമത്തിലാണ് പ്രധാനഭേദഗതി കൊണ്ടുവരുന്നത്. വ്യക്തി നിയമങ്ങളിലും മാറ്റം വരുത്തും. 1872ലെ ഇന്ത്യന്‍ ക്രൈസ്തവ വിവാഹ നിയമം, 1936ലെ പാഴ്സി വിവാഹ വിവാഹ മോചന നിയമം, 1937ലെ മുസ്ലിം വ്യക്തി നിയമം, 1954ലെ സ്പെഷ്യല്‍ മാരേജ് ആക്ട്, 1955ലെ ഹിന്ദു വിവാഹ നിയമം, 1956ലെ ഹിന്ദു ദത്ത് പരിപാലന നിയമം എന്നിവയിലും മാറ്റം വരും. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, ജനസംഖ്യാനിയന്ത്രണം, സ്ത്രീ പുരുഷ സമത്വം എന്നിവ മുന്‍നിര്‍ത്തിയാണ് സ്ത്രീയുടെയും പുരുഷന്‍റെയും വിവാഹപ്രായം ഏകീകരിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
What's Your Reaction?