ലോകകപ്പ് സന്നാഹ മൽസരത്തിൽ കരുത്തരായ ക്രൊയേഷ്യയ്ക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം

ലോകകപ്പ് സന്നാഹ മൽസരത്തിൽ കരുത്തരായ ക്രൊയേഷ്യയ്ക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. പകരക്കാരനായി കളത്തിലിറങ്ങിയ സൂപ്പർതാരം നെയ്മർ (69), ഫിർമീഞ്ഞോ (90+) എന്നിവരുടെ ഗോളുകളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. 69–ാം മിനിറ്റിൽ ഫിലിപ്പെ കുടീഞ്ഞോയുടെ പാസിൽനിന്നായിരുന്നു നെയ്മറിന്റെ ഗോൾ. ഇൻജുറി സമയത്ത്

Jun 4, 2018 - 22:36
 0
ലോകകപ്പ് സന്നാഹ മൽസരത്തിൽ കരുത്തരായ ക്രൊയേഷ്യയ്ക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം
ലോകകപ്പ് സന്നാഹ മൽസരത്തിൽ കരുത്തരായ ക്രൊയേഷ്യയ്ക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. പകരക്കാരനായി കളത്തിലിറങ്ങിയ സൂപ്പർതാരം നെയ്മർ (69), ഫിർമീഞ്ഞോ (90+) എന്നിവരുടെ ഗോളുകളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. 69–ാം മിനിറ്റിൽ ഫിലിപ്പെ കുടീഞ്ഞോയുടെ പാസിൽനിന്നായിരുന്നു നെയ്മറിന്റെ ഗോൾ. ഇൻജുറി സമയത്ത് ഫിർമീഞ്ഞോ ഗോൾപട്ടിക പൂർത്തിയാക്കി.

റഷ്യൻ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബ്രസീലിന്റെ ആത്മവിശ്വാസമേറ്റുന്ന വിജയമാണിത്. പരുക്കുമൂലം മൂന്നുമാസം പുറത്തിരുന്ന സൂപ്പർതാരം നെയ്മർ ഗോളടിച്ച് തിരിച്ചുവരവ് ആഘോഷിച്ചതും ആരാധകർക്ക് ആവേശം പകരും. ലോകകപ്പിനു മുൻപ് ഓസ്ട്രിയയ്ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത സന്നാഹ മൽസരം. ക്രൊയേഷ്യയാകട്ടെ, ആഫ്രിക്കൻ കരുത്തൻമാരായ സെനഗലിനെ നേരിടും.

What's Your Reaction?

like

dislike

love

funny

angry

sad

wow