ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ ബോളിവുഡ് സംവിധായകന്റെ പരാതിയിൽ കേസെടുത്തു
ഗൂഗിള്‍ (Google) സിഇഒ സുന്ദര്‍ പിച്ചൈയ്ക്കും (Sundar Pichai) മറ്റ് അഞ്ചുപേര്‍ക്കുമെതിരെ പകര്‍പ്പവകാശ ലംഘനത്തിന് (copyright infringement) കേസെടുത്ത് മുംബൈ പൊലീസ് (Mumbai Police).
ഗൂഗിള്‍ (Google) സിഇഒ സുന്ദര്‍ പിച്ചൈയ്ക്കും (Sundar Pichai) മറ്റ് അഞ്ചുപേര്‍ക്കുമെതിരെ പകര്‍പ്പവകാശ ലംഘനത്തിന് (copyright infringement) കേസെടുത്ത് മുംബൈ പൊലീസ് (Mumbai Police). ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ സുനീല്‍ ദര്‍ശന്‍ (suneel darshan) നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഏക് ഹസീന തി ഏക് ദീവാന താ എന്ന തന്റെ സിനിമ അനധികൃതമായി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്ന് കാണിച്ചാണ് സുനീല്‍ ദര്‍ശന്‍ പരാതി നല്‍കിയത്.
2017 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബില്‍ കോടിക്കണക്കിന് ആളുകളാണ് കണ്ടത്. ഗൂഗിളിന് ഇ-മെയില്‍ അയച്ചിരുന്നെന്നും അവരില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്നും സുനീല്‍ വ്യക്തമാക്കുന്നു. 'അവരുടെ സാങ്കേതിക വിദ്യയോട് എനിക്ക് ബഹുമാനമുണ്ട്. പക്ഷേ എന്റെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. ഇത് അവരുടെ ശ്രദ്ധയില്‍പെടുത്താനുള്ള എന്റെ ആദ്യപടിയാണ് ഈ പരാതി.' സുനീല്‍ ദർശൻ പറയുന്നു.
''ഞാൻ പരാതിയിലൂടെ പ്രശസ്തി നേടിയെടുക്കാനല്ല ശ്രമിക്കുന്നത്. ശരിയായ വസ്തുത നിയമവ്യവസ്ഥയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് എന്റെ ശ്രമം. അതിൽ കൂടുതലൊന്നും എനിക്ക് വേണ്ട. ഒരു ചലച്ചിത്ര നിർമ്മാതാവെന്ന നിലയിലും പകർപ്പവകാശ ഉടമയെന്ന നിലയിലും എനിക്ക് ചില അവകാശങ്ങളുണ്ട്, നിങ്ങൾ അവ നിഷ്കരുണം ലംഘിക്കുമ്പോൾ, ഞാൻ എന്തുചെയ്യണം? ഞാൻ നിസ്സഹായനായ ഒരു വ്യക്തിയാണ്."- സുനീൽ ദർശൻ കൂട്ടിച്ചേർത്തു.
1957ലെ പകര്‍പ്പവകാശ ലംഘന നിയമത്തിലെ 51, 63, 69 വകുപ്പുകള്‍ പ്രകാരമാണ് സുന്ദര്‍ പിച്ചൈയ്‌ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
English Summary: Bollywood filmmaker Suneel Darshan, who is known for producing films like Jaanwar and Andaaz, has filed an FIR against Google CEO Sundar Pichai, YouTube’s Gautam Anand among six others over the alleged copyright infringement of his movie ‘Ek Haseena Thi Ek Deewana Tha’ on YouTube. In his complaint, the filmmaker has alleged that he has not sold his film ‘Ek Haseena Thi Ek Deewana Tha’ to anyone, however, it is running on YouTube with millions of views.
What's Your Reaction?