ഫെയ്സ്ബുക്കിൽ ‘ചേരാൻ’ ഹിലറി ക്ലിന്റൻ

രാഷ്ട്രീയം ഉപേക്ഷിച്ച് ഏതെങ്കിലുമൊരു കമ്പനിയുടെ സിഇഒ ആകാൻ ക്ഷണിച്ചാൽ ഏതു കമ്പനിയിൽ ചേരും? ചോദ്യം മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനോട്. മറുപടി പെട്ടെന്നായിരുന്നു- ഫെയ്സ്ബുക്. മറുപടി നൽകാൻ ഹിലറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്ന് പ്രമുഖ രാജ്യാന്തര മാധ്യമം

May 28, 2018 - 02:51
 0
ഫെയ്സ്ബുക്കിൽ ‘ചേരാൻ’ ഹിലറി ക്ലിന്റൻ
രാഷ്ട്രീയം ഉപേക്ഷിച്ച് ഏതെങ്കിലുമൊരു കമ്പനിയുടെ സിഇഒ ആകാൻ ക്ഷണിച്ചാൽ ഏതു കമ്പനിയിൽ ചേരും? ചോദ്യം മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനോട്. മറുപടി പെട്ടെന്നായിരുന്നു- ഫെയ്സ്ബുക്. മറുപടി നൽകാൻ ഹിലറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്ന് പ്രമുഖ രാജ്യാന്തര മാധ്യമം സിനെറ്റ് റിപ്പോർട്ട് ചെയ്തു.

‘ഏറ്റവും വലിയ വാർത്താ പ്ലാറ്റ്ഫോമാണ് ഫെയ്സ്ബുക്. ശരിയായാലും തെറ്റായാലും‌ ഈ രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾക്കും വാർത്ത ലഭിക്കുന്നത് അവിടെനിന്നാണ്’ – ക്ലിന്റൻ വ്യക്തമാക്കി. സമൂഹത്തെ മാറ്റിമറിക്കുന്നതിൽ സ്വാധീനം ചെലുത്തിയവർക്കു നൽകുന്ന റാഡ്ക്ലിഫ് മെഡൽ സ്വീകരിക്കാൻ ഹാർവഡിലെത്തിയതായിരുന്നു ഹിലറി.

What's Your Reaction?

like

dislike

love

funny

angry

sad

wow