അൺലിമിറ്റഡ് ഇന്റർനെറ്റ്; ജിയോയേക്കാള്‍ ഇരട്ടി വേഗവുമായി എയർടെൽ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കൾ തമ്മിലുള്ള മൽസരം തുടരുകയാണ്. ജിയോ തുടങ്ങി വെച്ച ഓഫർ പോര് ഇപ്പോൾ മറ്റു കമ്പനികളും ഏറ്റെടുത്തു. ഇക്കാര്യത്തില്‍ മുന്നിൽനിൽക്കുന്നത് എയർടെൽ തന്നെയാണ്. ജിയോയെ നേരിടാന്‍ ദിവസവും പുതിയ ഓഫറുകളാണ് അവതരിപ്പിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം എയർടെല്ലിന്റെ

May 18, 2018 - 19:53
 0
അൺലിമിറ്റഡ് ഇന്റർനെറ്റ്; ജിയോയേക്കാള്‍ ഇരട്ടി വേഗവുമായി എയർടെൽ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കൾ തമ്മിലുള്ള മൽസരം തുടരുകയാണ്. ജിയോ തുടങ്ങി വെച്ച ഓഫർ പോര് ഇപ്പോൾ മറ്റു കമ്പനികളും ഏറ്റെടുത്തു. ഇക്കാര്യത്തില്‍ മുന്നിൽനിൽക്കുന്നത് എയർടെൽ തന്നെയാണ്. ജിയോയെ നേരിടാന്‍ ദിവസവും പുതിയ ഓഫറുകളാണ് അവതരിപ്പിക്കുന്നത്.

Download Flipkart App

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം എയർടെല്ലിന്റെ അൺലിമിറ്റഡ് ഇന്റർനെറ്റ് ഡേറ്റാ വേഗം കുത്തനെ കൂട്ടി. ഒരു ദിവസം അനുവദിച്ചിട്ടുള്ള ഡേറ്റയ്ക്ക് പുറമെ ഉപയോഗിക്കുമ്പോൾ നെറ്റ്‌വർക്ക് വേഗം 128 കെബിപിഎസ് ആയിരിക്കും. നിരവധി ടെലികോം കമ്പനികൾ അൺലിമിറ്റഡ് ഡേറ്റ നൽകുന്നുണ്ടെങ്കിലും എയർടെല്ലും ബിഎസ്എൻഎല്ലും മാത്രമാണ് ഇത്രയും വേഗം ഓഫർ ചെയ്യുന്നത്. ജിയോയുടെ പരിധി കഴിഞ്ഞുള്ള അൺലിമിറ്റഡ് പ്ലാനിന്റെ വേഗം 64 കെബിപിഎസ് ആണ്.

അതായത് എയർടെല്ലിന്റെ 199 രൂപ പ്ലാനില്‍ ദിവസം 1.4 ജിബി അതിവേഗ ഡേറ്റ ഉപയോഗിക്കാം. ഇതിനു പുറമെ ഉപയോഗിക്കണമെങ്കിൽ ഡേറ്റാ വേഗം 128 കെബിപിഎസിലേക്ക് മാറും. വാട്സാപ്പ്, ഫെയ്സ്ബുക്ക് മെസഞ്ചർ, വോയ്സ് കോൾ എന്നിവയ്ക്ക് 128 കെബിപിഎസ് വേഗം മതിയാകും. 199, 249, 349, 399, 448, 499, 509 എന്നീ എയർടെൽ പ്ലാനുകള്‍ക്കാണ് അൺലിമിറ്റഡ് ഡേറ്റാ സേവനം ലഭിക്കുക.

Intex IT- 881S 16 W Laptop/Desktop SpeakerIntex IT- 881S 16 W Laptop/Desktop Speaker

List Price: Rs.1999  Our Price: Rs.849     
 

What's Your Reaction?

like

dislike

love

funny

angry

sad

wow