'കേരളം തുലഞ്ഞു പോട്ടെ എന്നാണ് കോൺഗ്രസ്സിന്റെയും ബിജെപിയുടെയും ഭാവം'; അവരുടെ ശബ്ദം വികസനത്തിനെതിരെയെന്ന് എ എ റഹീം
കേരളം തുലഞ്ഞു പോകട്ടെ എന്നാണ് കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും ഭാവം. ആവര്‍ത്തിക്കാന്‍ പാടില്ലാത്ത രാഷ്ട്രീയ നാടകമാണ് ഇന്ന് സഭയ്ക്ക് പുറത്ത് അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിലിനെതിരെ (Silverline rail) യുഡിഎഫ് (UDF) എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് നടത്തിയ പ്രതിഷേധത്തിനെതിരെ വിമര്‍ശനവുമായി എ എ റഹീം( A A Rahim) സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാതെ ഡല്‍ഹിയിലും കേരളത്തിനെതിരായ സമരത്തിലാണ് കോണ്‍ഗ്രസ്സ് പ്രതിനിധികളെന്ന് അദ്ദേഹം പറഞ്ഞു.
കേരളം തുലഞ്ഞു പോകട്ടെ എന്നാണ് കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും ഭാവം. ആവര്‍ത്തിക്കാന്‍ പാടില്ലാത്ത രാഷ്ട്രീയ നാടകമാണ് ഇന്ന് സഭയ്ക്ക് പുറത്ത് അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഡല്‍ഹിയിലെ കേരളാ വിരുദ്ധ അംബാസിഡറെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കെ സുധാകരന്‍ ഡല്‍ഹിക്ക് പോകുന്നത് തന്നെ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് പ്രശ്നം പരിഹരിക്കാനും, പാര്‍ലമെന്റില്‍ കേരളത്തിനെതിരെ സംസാരിക്കാനുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരള വികസനത്തിനായി താന്‍ ഇക്കാലയളവില്‍ നടത്തിയ ഇടപെടലുകളോ,പ്രവര്‍ത്തനനങ്ങളോ വിശദീകരിക്കാന്‍ കേന്ദ്രമന്ത്രി വി മുരളീധരന് കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു.ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കാനുള്ള ബാധ്യത കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാർക്കുമുണ്ട്.കോൺഗ്രസ്സ് പ്രതിനിധികൾ അത് നിർവഹിക്കുന്നില്ല എന്ന് മാത്രമല്ല, ഡൽഹിയിലും കേരളത്തിനെതിരായ സമരത്തിലാണവർ. "കേരളം തുലഞ്ഞു പോട്ടെ" എന്നാണ് കോൺഗ്രസ്സിന്റെയും ബിജെപിയുടെയും ഭാവം.
What's Your Reaction?