യുഎസ് നിയമനിർമ്മാതാക്കൾ ടിക് ടോക്ക് നിരോധന ബിൽ അവതരിപ്പിച്ചു
US lawmakers have introduced a bill to ban TikTok
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്ക് യുഎസിൽ നിരോധിക്കുന്നതിനുള്ള ഉഭയകക്ഷി നിയമം യുഎസ് സെനറ്റർ മാർക്കോ റൂബിയോ അവതരിപ്പിച്ചു. ദേശീയ സുരക്ഷാ ഭീഷണി മുൻനിർത്തിയാണ് ബിൽ. ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ യുഎസിലെ ഏറ്റവും പുതിയ നീക്കമാണ് ഉഭയകക്ഷി ബിൽ.
ടിക് ടോക്കിന്റെ ഭീഷണിയിൽ നിന്ന് അമേരിക്കൻ ഉപയോക്താക്കളെ സംരക്ഷിക്കാൻ ഗവൺമെന്റ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സെനറ്റർ റൂബിയോ ആരോപിച്ചു. ഫീഡുകളിൽ കൃത്രിമം കാണിക്കാനും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ആപ്പിനെ ഉപയോഗിക്കുന്നുണ്ട്. ഒരു സിസിപി കമ്പനിയുമായി അർത്ഥശൂന്യമായ ചർച്ചകൾ നടത്തി പാഴാക്കാൻ ഇനി സമയമില്ല. ബെയ്ജിംഗിന്റെ നിയന്ത്രണത്തിലുള്ള ടിക് ടോക്ക് നിരോധിക്കേണ്ട സമയമാണിതെന്നും റൂബിയോ പറഞ്ഞു.
ചൈനീസ് നിയമം അനുസരിച്ച് ടിക് ടോക്കിന്റെ മാതൃ കമ്പനി ഉപയോക്താക്കളുടെ ഡാറ്റ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സമർപ്പിക്കണം. ഇത് വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്നും റൂബിയോ അര്രോപിച്ചു. ഉപയോക്താക്കളെ സ്വാധീനിക്കാനും, നിയന്ത്രിക്കാനും ചൈന ആപ്പ് ഉപയോഗിക്കുമെന്ന് കഴിഞ്ഞ മാസം എഫ്ബിഐ മേധാവി ആശങ്ക പ്രകടിപ്പിച്ചിരുന്നു. പല യുഎസ് സംസ്ഥാനങ്ങളും സർക്കാർ ഉപകരണങ്ങളിൽ നിന്ന് ആപ്പ് നിരോധിച്ചിട്ടുണ്ട്.
What's Your Reaction?