മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് പത്തനംതിട്ടയിലെ സിപിഎം കൗൺസിലറും എസ്എഫ്ഐ നേതാവും കസ്റ്റഡിയിൽ

Jan 19, 2023 - 21:01
Jan 19, 2023 - 21:10
 0
മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് പത്തനംതിട്ടയിലെ സിപിഎം കൗൺസിലറും എസ്എഫ്ഐ നേതാവും കസ്റ്റഡിയിൽ

പൊതുവഴിയിൽ വാഹനത്തിൽ പരസ്യമായി മദ്യപിച്ചതിനു സിപിഎം കൗൺസിലറും എസ്എഫ്ഐ നേതാവും ഉൾപ്പെടെ കസ്റ്റഡിയിൽ. പത്തനംതിട്ട മുനിസിപ്പിൽ കൗൺസിലർ വി.ആർ.ജോൺസൺ ഉൾപ്പെടെ ഏഴു പേരാണ് പിടിയിലായത്. കസ്റ്റഡിയിലായവരിൽ എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ശരത് ശശിധരനുമുണ്ട്.

വാഹനത്തിലിരുന്ന് മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാരുടെ പരാതിയിലാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ കേസെടുത്തു. ഇവർക്കു പുറമെ സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവശങ്കർ, അർജുൻ മണി എന്നിവർക്കെതിരെയാണ് കേസ്. ബുധനാഴ്ച വൈകിട്ട് 5 മണിയോടെ ചങ്ങങ്കരി പള്ളിയിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം. പൊലീസ് എത്തിയപ്പോൾ ഇവർ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. കൂടുതൽ പൊലീസ് എത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow