ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങള്‍ക്ക് അറിയാം; മറ്റു രാജ്യങ്ങളുടെ ഇടപെടല്‍ വേണ്ട; കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച രാജ്യങ്ങളോട് ഉപരാഷ്ട്രപതി

Mar 30, 2024 - 19:25
 0
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങള്‍ക്ക് അറിയാം; മറ്റു രാജ്യങ്ങളുടെ ഇടപെടല്‍ വേണ്ട; കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച രാജ്യങ്ങളോട് ഉപരാഷ്ട്രപതി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടേണ്ടന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്‍ വിദേശ രാജ്യങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദേഹം.
മറ്റ് രാജ്യങ്ങള്‍ സ്വന്തം വിഷയം പരിഹരിച്ചാല്‍ മതിയെന്നും ഇന്ത്യയുടെ കാര്യം നോക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നിയമവാഴ്ചയെ കുറിച്ച് രാജ്യത്തിന് ആരില്‍ നിന്നും പാഠങ്ങള്‍ ആവശ്യമില്ല. ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു ജനാധിപത്യ രാജ്യമാണ്. ഒരു വ്യക്തിക്കും ഏതെങ്കിലും ഗ്രൂപ്പിനും വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. നിയമത്തിനു മുന്നിലെ സമത്വമാണ് ഇന്ത്യയുടെ മാനദണ്ഡം. ആരും നിയമത്തിന് അതീതരല്ലെന്നും ജഗ്ദീപ് ധന്‍കര്‍ വ്യക്തമാക്കി.

അരവിന്ദ് കേജരിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്കയും ജര്‍മനിയും ഐക്യരാഷ്ട്രസഭയും പരാമര്‍ശം നടത്തിയതിനു പിന്നാലെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പ്രതികരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow