ഖാര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന് മമത; എംപിമാരില്ലാതെ പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിക്കുന്നതില്‍ കാര്യമില്ലെന്ന് ഖാര്‍ഗെ

Dec 20, 2023 - 15:14
 0
ഖാര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന് മമത; എംപിമാരില്ലാതെ പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിക്കുന്നതില്‍ കാര്യമില്ലെന്ന് ഖാര്‍ഗെ

2024ല്‍ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി. മുന്നണി യോഗത്തില്‍ അപ്രതീക്ഷിതമായി മമത നടത്തിയ നീക്കത്തെ മറ്റ് സഖ്യകക്ഷികളും പിന്തുണച്ചെന്നാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ പങ്കെടുത്ത ഡി.എം.കെ നേതാവ് വൈകോ ഇക്കാര്യം സ്ഥിരീകരിച്ചു.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാളെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തി കാട്ടണമെന്ന നിര്‍ദേശം ആദ്യം മുതല്‍ക്കെ ഇന്ത്യ മുന്നണിയില്‍ ഉയര്‍ന്നിരുന്നു. പ്രതിപക്ഷ മുന്നണിയിലെ ശക്തനായ ദളിത് നേതാവ് എന്ന നിലയിലും ഖാര്‍ഗെയെ പിന്തുണക്കുന്നവരുണ്ട്.

എന്നാല്‍ മമതയുടെ നിര്‍ദേശത്തോട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുകൂലമായി പ്രതികരിച്ചില്ല. എന്നാല്‍ ഖാര്‍ഗെ ആവശ്യം നിരസിച്ചുവെന്നാണ് വിവരം. ‘മികച്ച ഭൂരിപക്ഷത്തില്‍ മുന്നണി ജയിക്കുക എന്നതാണ് പ്രധാനകാര്യം. അതിന് ശേഷം ജനാധിപത്യപരമായ രീതിയില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കട്ടെ’യെന്ന് ഖാര്‍ഗെ പറഞ്ഞു

Register free  christianworldmatrimony.com.

‘എംപിമാര്‍ ഇല്ലെങ്കില്‍ പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിച്ചിട്ട് എന്ത് പ്രയോജനം? നമ്മള്‍ ആദ്യം ഒറ്റക്കെട്ടായി പോരാടി ഭൂരിപക്ഷം കൊണ്ടുവരാന്‍ ശ്രമിക്കണം’ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നിര്‍ദേശം സംബന്ധിച്ച ചോദ്യത്തോട്‌ വാര്‍ത്താസമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow