കശ്മീർ മുതൽ കന്യാകുമാരി വരെ ഒരു റോഡ് കൊണ്ട് ബന്ധിപ്പിക്കും: പ്രധാനമന്ത്രി

'ഏക് ഭാരത്, ശ്രേഷ്ഠ ഭാരതം' എന്ന ആശയത്തിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കശ്മീരിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

Apr 25, 2022 - 23:26
Apr 25, 2022 - 23:26
 0
കശ്മീർ  മുതൽ കന്യാകുമാരി വരെ ഒരു റോഡ് കൊണ്ട് ബന്ധിപ്പിക്കും: പ്രധാനമന്ത്രി

ഏക് ഭാരത്, ശ്രേഷ്ഠ ഭാരതം' എന്ന ആശയത്തിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കശ്മീരിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കശ്മീരിൽ എത്തിയത്. ദേശീയ പഞ്ചായത്ത് രാജ് ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ ഗ്രാമസഭകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അടുത്ത 25 വർഷത്തിനുള്ളിൽ പുതിയ ജമ്മു കശ്മീർ വികസനത്തിന്റെ പുതിയ കഥ എഴുതുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ മുൻ തലമുറ അനുഭവിച്ച പ്രശ്നങ്ങൾ ഇന്നത്തെ യുവാക്കൾ അനുഭവിക്കേണ്ടി വരില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

വൈകാതെ തന്നെ കന്യാകുമാരി ദേവി വൈഷ്നവോ ദേവിയെ ഒറ്റ റോഡിലൂടെ എത്തി കാണാനുള്ള ദിവസം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു.

'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഞങ്ങളുടെ ശ്രദ്ധ കണക്റ്റിവിറ്റിയിലും ദൂരങ്ങൾ മറികടക്കുന്നതിലുമാണ്. ജമ്മു കശ്മീരിലേക്ക് എല്ലാ കാലാവസ്ഥയിലും പരസ്‌പരം ബന്ധപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സബ്കാ സാത്ത്, സബ്കാ വികാസ് എന്നിവയുടെ ഉദാഹരണം കൂടിയായ കശ്മീരിന്റെ വികസനത്തിന് പുതിയ ഉത്തേജനം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിൽ വിനോദസഞ്ചാരം വീണ്ടും തഴച്ചുവളരുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ, ജമ്മു കശ്മീരിന്റെ വികസനത്തിനായി ആരംഭിച്ച ഫയൽ സംസ്ഥാനത്ത് എത്താൻ 2-3 മാസമെടുത്തു, ഇന്ന് അത് മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെത്തുമെന്നും സർക്കാരിന്റെ സുതാര്യതയേ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി. അതിന് പുറമെ നിരവധി ആളുകൾ കശ്മീരിൽ നിക്ഷേപം നടത്തുവാൻ എത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബനിഹാൾ-ഖാസിഗുണ്ട് തുരങ്ക പാത അടക്കമുള്ളവ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അതിന് പുറമെ, ചെനാബ് നദിയിൽ നിർമിക്കുന്ന 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതി, 540 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതി എന്നിവയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തി. ഡൽഹി - അമൃത്സർ - കത്ര എക്‌സ്പ്രസ് വേയ്ക്കും പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow