IPL Auction 2024 | പാറ്റ് കമ്മിന്‍സ് അല്ല ഐപിഎല്ലിലെ വിലയേറിയ താരമായി മിച്ചല്‍ സ്റ്റാര്‍ക്ക്; 24.75 കോടിക്ക് കൊല്‍ക്കത്തയില്‍
2024 ഐപിഎല്‍ സീസണിലേക്കുള്ള താരലേലത്തില്‍ പണംവാരി ഓസ്ട്രേലിയന്‍ താരങ്ങള്‍. 20.50 കോടിക്ക് സണ്‍റൈസേഴ്സ് സ്വന്തമാക്കിയ ഓസിസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ മറികടന്ന് മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരമെന്ന നേട്ടം സ്വന്തമാക്കി. 24.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് താരത്തെ സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സുമായി നടന്ന പൊരിഞ്ഞ പോരാട്ടത്തിനൊടുവിലാണ് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നേടിയത്.
കഴിഞ്ഞ വർഷത്തെ ലേലത്തിൽ ഇംഗ്ലണ്ട് താരം സാം കറനെ 18.50 കോടിക്ക് പഞ്ചാബ് കിങ്സ് നേടിയതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ റെക്കോർഡ്. ഇതാണ് ഓസ്ട്രേലിയന്‍ താരങ്ങള്‍ ഈ സീസണില്‍ മറികടന്നത്.
ന്യൂസീലൻഡ് ഓൾ റൗണ്ടര്‍ ഡാരിൽ മിച്ചലിനു വേണ്ടിയും മികച്ച മത്സരം നടന്നു. പഞ്ചാബ് കിങ്സും ഡല്‍ഹി ക്യാപിറ്റൽസും താരത്തിന് വേണ്ടി പൊരുതിയതോടെ ലേലതുക 10 കോടി കടന്ന് മുന്നേറി. 32 വയസ്സുകാരനായ താരത്തെ സർപ്രൈസ് എൻട്രിയായെത്തി 14 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി.
രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള ഷാർദൂൽ ഠാക്കൂറിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. നാലു കോടി രൂപയ്ക്കാണ് സിഎസ്കെ താരത്തെ വിളിച്ചെടുത്തത്. ദക്ഷിണാഫ്രിക്കന്‍ താരം ജെറാൾഡ് കോറ്റ്‌സിയെ 5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.
വെസ്റ്റ് ഇന്‍ഡീസ് ബാറ്റർ റോവ്മൻ പവലിനെ പൊന്നുംവിലയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതാണ് ആദ്യഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ വില്‍പ്പന. മധ്യനിര ബാറ്റര്‍, പേസ് ബോളര്‍ എന്നിങ്ങനെ ഉപയോഗിക്കാവുന്ന താരത്തെ 7 കോടി 40 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. തുടക്കം മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നു. പക്ഷേ അവസാന നിമിഷം അവര്‍ പിൻവാങ്ങിയതോടെ ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള പവലിനെ രാജസ്ഥാന്‍ സ്വന്തം പാളയത്തിലെത്തിച്ചു.
ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറ ട്രാവിസ് ഹെഡിനെ 6.8 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. അതേസമയം ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ വാങ്ങാന്‍ ആളില്ലാതെ ആദ്യ.ഘട്ട ലേലത്തില്‍ അൺസോൾഡ് ആയി. 2 കോടി രൂപ അടിസ്ഥാന വിലയുള്ള ദക്ഷിണാഫ്രിക്കൻ ബോളർ റിലീ റൂസോയെയും ആരും വാങ്ങാന്‍ തയാറായില്ല. ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്കിനെ 4 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള മലയാളി താരം കരുൺ നായരെയും ആരും വിളിച്ചെടുത്തില്ല.
What's Your Reaction?