കുടുംബശ്രീയും ദേശീയ ഗ്രാമീണ ഉപജീവന മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ പ്രചാരണാർഥം ചുവരെഴുത്തുമായി ചിറ്റാറ്റുകര സിഡിഎസ്. ചുവരെഴുത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എ താജുദ്ധീൻ എന്നിവർ നിർവഹിച്ചു.
ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഏറ്റവും വലിയ ഉത്പന്ന പ്രദർശന വിപണനമേളയായ ദേശീയ സരസ്മേളയിൽ 28 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണപ്രദേശങ്ങളും ഭാഗമാകും. 250 ഉത്പന്ന സ്റ്റാളുകളും, പ്രശസ്ത കലാകാരന്മാർ
അണിനിരക്കുന്ന സാംസ്കാരിക സന്ധ്യ, തദ്ദേശ സംഗമം, വിവിധ സംസ്ഥാനങ്ങളിലെ സംരംഭകർ നേരിട്ട് നടത്തുന്ന ഭക്ഷ്യമേള എന്നിവയും സരസ് മേളയിൽ ഉണ്ടാകും. കൂടാതെ വിവിധ വിഷയങ്ങളിലെ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.
സിഡിഎസ് ചെയർപേഴ്സൻ സാറാബീവി സലിം, അക്കൗണ്ടന്റ് കവിത, കൺവീനർമാരായ രാധ സിദ്ധാർത്ഥൻ, രജനി ദിലീപ്, സിഡിഎസ് മെമ്പർമാറായ രാജി കുമാർ, ഷിജി ഉണ്ണി, ജയശ്രീ ഓമനക്കുട്ടൻ, ഓക്സിലറി റിസോഴ്സ് പേഴ്സൺ നന്ദിനി എന്നിവർ പങ്കെടുത്തു.