വാക്ക്-ഇൻ-ഇൻറർവ്യൂ- കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ

Dec 19, 2023 - 16:32
 0
വാക്ക്-ഇൻ-ഇൻറർവ്യൂ- കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ
തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു.
ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യത എംബിബിഎസ് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 6 (06/01/2024 ) ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

What's Your Reaction?

like

dislike

love

funny

angry

sad

wow