Sprouts Health Benefits: പ്രഭാതഭക്ഷത്തില്‍ അല്പം മുളപ്പിച്ച പയർ കൂടി ഉള്‍പ്പെടുത്താം, ഗുണങ്ങള്‍ മാത്രം
എളുപ്പം തയാറാക്കാവുന്ന ഒരു പ്രഭാതഭക്ഷണമാണ് മുളപ്പിച്ച പയർ വർഗ്ഗങ്ങൾ അല്ലെങ്കില്‍ Sprouts.
ശരീരത്തിന് ഏറ്റവും ആവശ്യമായ മൈക്രോ ന്യൂട്രിയന്‍റാണ് പ്രോട്ടീൻ കണക്കപ്പെടുന്നത്. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം കഴിയ്ക്കുന്നത് പേശികളുടെ ആരോഗ്യത്തിന് മാത്രമല്ല ശരീരത്തില്‍ ഗ്ലൂക്കോസ് നിയന്ത്രിക്കാനും സഹായകമാകും.
പ്രോട്ടീൻ കലവറയായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് പയർവർഗങ്ങൾ. ഇതില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങൾ കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു. എന്നാല്‍, മുളപ്പിച്ച പയര്‍ കൂടുതല്‍ പോഷകങ്ങള്‍ നിറഞ്ഞതാണ്. ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
മുളപ്പിച്ച പയർ വർഗ്ഗങ്ങൾ പോഷകങ്ങളുടെ കലവറയാണ്. ഒരു കപ്പ് മുളപ്പിച്ച ചെറുപയറിന്‍റെ പോഷകമൂല്യം ഇപ്രകാരമാണ്:
കലോറി |
31.2 |
പ്രോട്ടീൻ |
7.7 ഗ്രാം |
കാർബോഹൈഡ്രേറ്റ് |
6.2 ഗ്രാം |
വിറ്റാമിൻ സി |
13.7 മില്ലിഗ്രാം |
വിറ്റാമിൻ ഇ |
0.1 മില്ലിഗ്രാം |
വിറ്റാമിൻ കെ |
34.3 എം.സി.ജി. |
വിറ്റാമിൻ ബി 6 |
0.1 മില്ലിഗ്രാം |
ഫോളേറ്റ് 63.4 |
എം.സി.ജി. |
കാൽസ്യം |
13.5 മില്ലിഗ്രാം |
ഇരുമ്പ് |
0.9 മില്ലിഗ്രാം |
മഗ്നീഷ്യം |
21.8 മില്ലിഗ്രാം |
ഫോസ്ഫറസ് |
56.2 മില്ലിഗ്രാം |
പൊട്ടാസ്യം |
155 മില്ലിഗ്രാം |
സോഡിയം |
6.2 മില്ലിഗ്രാം |
സിങ്ക് |
0.4 മില്ലിഗ്രാം |
ചെമ്പ് |
0.2 മില്ലിഗ്രാം |
മാംഗനീസ് |
0.2 മില്ലിഗ്രാം |
സെലിനിയം |
0.6 എം.സി.ജി. |
ഒമേഗ -3 ഫാറ്റി ആസിഡുകൾ |
16.6 മില്ലിഗ്രാം |
ഒമേഗ -6 ഫാറ്റി ആസിഡുകൾ |
43.7 മില്ലിഗ്രാം |
ഡയറ്ററി ഫൈബർ |
1.9 ഗ്രാം |
മുളപ്പിച്ച പയർവർഗങ്ങൾ (Sprouts) കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായകം
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ (Sprouts) കഴിയ്ക്കുന്നത്. മുളപ്പിച്ച പയറിൽ നാരുകൾ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ ഇത് വിശപ്പ് അറിയിക്കുന്ന ഹോര്‍മോണിന്‍റെ ഉത്പാദനം തടയുന്നു. അതിനാൽ, പെട്ടെന്ന് വിശക്കില്ല, അതോടെ ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാനാകും. ഇത് ഒരു അധ്വാനവും ഇല്ലാതെ ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും.
പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു
രാവിലത്തെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു.
ഫാറ്റി ലിവർ രോഗമുള്ളവര്‍ക്ക് ഉത്തമം
ഫാറ്റി ലിവർ രോഗമുള്ളവർക്ക് അത്യുത്തമമാണ് ചെറുപയർ മുളപ്പിച്ചത്. കരൾ രോഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് മുളപ്പിച്ച ചെറുപയ.ർ
ദഹനം മെച്ചപ്പെടുത്തുന്നു
മുളപ്പിച്ച പയർവർഗത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് മലവിസർജ്ജനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും കുടലിന്‍റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്.
അകാല വാര്‍ധക്യം തടയും
അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്‍റി ഓക്സിഡന്‍റുകള്‍ മുളപ്പിച്ച പയറില്‍ അടങ്ങിയിട്ടുണ്ട്. വാര്‍ധക്യത്തിന് കാരണമാകുന്ന ഡിഎന്‍എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. മുളപ്പിച്ച പയറില്‍ അടങ്ങിയ ജീവകം സി കൊളാജന്‍ ഉത്‌പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇതുവഴി ചര്‍മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.
മുടി വളരാൻ
പയര്‍ മുളപ്പിച്ചത് കഴിക്കുന്നതിന്‍റെ ഒരു ഗുണം അവ ശിരോചർമ്മത്തിലെ സെബം ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ മുടിയിഴകളെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നതാണ്. മുളപ്പിച്ച പയറും വിത്തുകളും കഴിക്കുന്നത് മുടിയുടെ ഉള്ള് കുറയുന്നത് അതായത് മുടി കൊഴിച്ചില്‍ തടയുന്നു.
അതേസമയം ചെറുപയർ മുളപ്പിച്ചത് എപ്പോള്‍ എങ്ങിനെയാണ് കഴിക്കേണ്ടത് എന്നതും പ്രധാനമാണ്. മുളപ്പിച്ച വിത്തുകൾ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. എന്നാല്‍, മുളപ്പിച്ച പയര്‍ പച്ചയ്ക്ക് കഴിയ്ക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ചെറിയ തോതില്‍ വേവിച്ച ശേഷം കഴിയ്ക്കുന്നതാണ് എപ്പോഴും ഉത്തമം.
What's Your Reaction?