ബിഹാറിൽ 1,710 കോടി രൂപ മുടക്കി നിർമാണത്തിലിരുന്ന പാലം തകർന്നു വീണു

ഗംഗാ നദിക്ക് കുറുകെ പണിത സുൽത്താൻ-അഗ്‌വാനി പാലമാണ് തകർന്നത്. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്.

Jun 5, 2023 - 17:08
 0
ബിഹാറിൽ 1,710 കോടി രൂപ മുടക്കി നിർമാണത്തിലിരുന്ന പാലം തകർന്നു വീണു

ബിഹാറിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു. ഗംഗാ നദിക്ക് കുറുകെ പണിത സുൽത്താൻ-അഗ്‌വാനി പാലമാണ് തകർന്നത്. അപകടത്തിൽ ജീവഹാനിയോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. 1,710 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലമാണ് തകർന്നത്.

ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. ശക്തമായ കാറ്റിൽ പാലത്തിന്റെ ഏതാനും ഭാഗങ്ങൾ 2022ൽ തകർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാലം വീണ്ടും തകർന്നത്. ഇതോടെ പാലം നിർമ്മാണത്തിൽ അഴിമതി നടന്നു എന്ന ആരോപണമാണ് ഉയരുന്നത്. ഹരിയാന ആസ്ഥാനമായുള്ള എസ് പി സിംഗ്ല എന്ന കമ്പനിക്കാണ് നിർമാണ കരാർ നൽകിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow